യൂത്ത് ഇന്ത്യ മക്ക സെവന്‍സ്: യുണൈറ്റഡ് സ്പോര്‍ട്സ് ജേതാക്കള്‍
Monday, June 9, 2014 5:51 AM IST
മക്ക: യൂത്ത് ഇന്ത്യ മക്ക ചാപ്റ്റര്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ട്ടൂര്‍ണമെന്റില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ജേതാക്കളായി. നസ്മ പാര്‍ട്ട്ണേഴ്സ്, നിയോ നസ്മ യുണൈറ്റഡ് എഫ്സി, യംഗ്സ്റാര്‍ ജിദ്ദ അല്‍ മദീന, റെയിന്‍ബോ, ഇബ്ളക്, തുടങ്ങിയ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റല്‍ ഫൈനലില്‍ കരുത്തരായ യംഗ്സ്റ്റെര്‍ ജിദ്ദയെ പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ യുണൈറ്റഡ് സ്പോര്‍ട്സ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപെടുത്തി

ടൂര്‍ണമെന്റിലുടനീളം മനോഹരമായ പാസുകളിലൂടെയും ട്രിപ്ളിംഗിലൂടെയും കാണികളുടെ മനം കവര്‍ന്ന യുണൈറ്റഡിന്റെ ഷഫീഖിനെ ടൂര്‍ണമെന്റിലെ മികച്ച താരമായും മികച്ച ഗോള്‍ കീപ്പര്‍ ആയി ജംഷീദിനേയും അച്ചടക്കമുള്ള ടീം ആയി നസ്മ പാര്‍ട്ട്ണേഴ്സും തെരഞ്ഞെടുക്കപ്പെട്ടു.

ലോകകപ്പിന്റെ ആവേശം ഉള്‍ക്കൊണ്ട് നിരവധി കാണികളാണ് സംഘാടകരുടെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഗ്രൌണ്ടിലേക്ക് ഒഴുകി എത്തിയത് ഫുട്ബാളിനെ എന്നും നെഞ്ചിലേറ്റിയിട്ടുള്ള മലയാളികള്‍ അവരുടെ തനതു ശൈലിയില്‍ കൈയടിച്ചും കുവിവിളിച്ചും ആര്‍പ്പുവിളികളോടെ സാംബാ നൃത്തം ചവിട്ടിയും ഒരോ മത്സരങ്ങളെയും ആഘോഷമാക്കുകയായിരുന്നു.

ഏഷ്യന്‍ പൊളിക്ളിനിക് ജനറല്‍ ഫിസിഷ്യന്‍ ഡോ. ഖാസിം, എംപയര്‍ റസ്ററന്റ് ഉടമ മൊയ്തു കന്നൂര്‍, തനിമ ആക്റ്റിംഗ് പ്രസിഡന്റ് അലിഅക്ബര്‍ പട്ടാമ്പി, അഷ്റഫ് കുറ്റിക്കാട്ടുര്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് സഫീര്‍ അലി, യൂത്ത് ഇന്ത്യ സ്പോര്‍ട്സ് കണ്‍വീനര്‍ നൌഫല്‍ ചലാങ്ങല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫായിസ് കുറ്റിപുറം, സാബിത് മഞ്ചേരി, ഷാന്‍ ക്കൊല്ലം, മനാഫ്, ആദില്‍, ജംഷീര്‍, ബുഷൈര്‍ മഞ്ചേരി, ബാസിത്, മുഹൈമിന്‍ റഷീദ് എന്നിവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍