മുജീബ് ചെമ്മികാടിനു കെഡിഎന്‍എ യാത്രയയപ്പ് നല്‍കി
Monday, June 9, 2014 5:51 AM IST
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ മെംബറും സാന്ത്വനം കുവൈറ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മുജീബ് ചെമ്മികാടിനു ശുവൈഖ് ശമ്മാമ് റസ്ററന്റില്‍വച്ച് യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് എം.എം സുബൈര്‍ അസോസിയേഷന്റെ ഉപഹാരം മുജീബ് ചെമ്മികാടിനു കൈമാറി. ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍, ട്രഷറര്‍ സത്യന്‍ വരൂണ്ട, ഉപദേശക സമിതി അംഗം കൃഷ്ണന്‍ കടലുണ്ടി, വൈസ് പ്രസിഡന്റ് കളത്തില്‍ അബ്ദുറഹ്മാന്‍, സെക്രട്ടറിമാരായ കെ. അലി കോയ, ഇല്യാസ് തോട്ടത്തില്‍, നാസര്‍ തിക്കൊടി, സഹീര്‍ ആലക്കല്‍, ഉബൈദ് ചക്കിട്ടകണ്ടി, മോഹന്‍രാജ് അരീകാട്, ആര്‍.എന്‍ ഷൌക്കത്ത് അലി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മറുപടി പ്രസംഗത്തില്‍ കെഡിഎന്‍എ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് സന്തോഷം പ്രകടിപ്പിച്ച മുജീബ്, അസോസിയേഷന്റെ നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു അറിയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍