നവയുഗം മരണാനന്തര കുടുംബ സഹായം നല്‍കി
Monday, June 9, 2014 5:43 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ദമാം ഖൊദരിയയില്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു മരിച്ച കൊല്ലം തേവലക്കര ശ്യാം ഭവനില്‍ ശശിധരന്‍ പിള്ള (48) യുടെ മരണാനന്തര കുടുംബ സഹായം കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രടറി കെ.ഇ. ഇസ്മയില്‍, ശശിധരന്‍ പിള്ളയുടെ വിധവ രമാദേവിക്ക് നല്‍കി.

കരുനാഗപ്പള്ളി സിപിഐ ഓഫീസില്‍ നടന്ന ചടങ്ങില്‍ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായരുടെ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുത്തറ ഉദ്ഘാടനം ചെയ്തു. നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം അനുശോചന പ്രമേയം അവതരിപ്പിച്ചു. ശശിധരന്‍ പിള്ളയുടെ മരണവും അനന്തര നടപടികളും നവയുഗം വൈസ് പ്രസിഡന്റ് സഫിയ അജിത് വിശദീകരിച്ചു. പ്രവാസി ജാലകം എഡിറ്റര്‍ നിസാര്‍ കാത്തുങ്ങല്‍, നവയുഗം പ്രവര്‍ത്തകരായ റിയാസ് ഇസ്മയില്‍, ടിറ്റോ ജോയ്, റജിലാല്‍ പട്ടത്താനം, ഹുസൈന്‍ കുന്നിക്കോട്, കേരള പ്രവാസി ഫെഡറേഷന്‍ പ്രവര്‍ത്തകരായ അഷ്റഫ്, കാസിം കുഞ്ഞ്, ജയകൃഷ്ണപിള്ള, അജ്മിന്‍ കരുവ, വിജയമ്മ ലാലി, ബീന എന്നിവര്‍ പ്രസംഗിച്ചു. കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രടറി സുലൈമാന്‍ നിലമേല്‍ സ്വാഗതവും വിജയമ്മ ലാലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം