ജോര്‍ജ് തുമ്പയിലിന്റെ മാതാവ് നിര്യാതയായി
Monday, June 9, 2014 1:18 AM IST
ന്യുജഴ്സി: മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലിന്റെ മാതാവും പാമ്പാടി തുമ്പയില്‍ പരേതനായ റ്റി. വി. ആന്‍ഡ്രൂസിന്റെ ഭാര്യയുമായ അന്നമ്മ ആന്‍ഡ്രൂസ് (83) നിര്യാതയായി. സംസ്കാരം ജൂണ്‍ 10 ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചെറിയ പളളിയില്‍. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസ്യോസിന്റെ കാര്‍മ്മികത്വത്തില്‍. വാഴൂര്‍ പുളിക്കല്‍കവല ഇടക്കര കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്.

മറ്റു മക്കള്‍ : ആലീസ് ജോയി (മണര്‍കാട്), മേഴ്സി ബിനോയി (സൌദി അറേബ്യ). മരുമക്കള്‍ : ഇന്ദിരാ തുമ്പയില്‍ (ന്യുയോര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍), ജോയി തോമസ് (പുതുപറമ്പിലായ പാച്ചിറ മണര്‍കാട് - ഡബ്ള്യുസിഎന്‍ റിട്ടയേര്‍ഡ് സൂപ്രണ്ട് നാഗ്പ്പൂര്‍ ബിനോയി കുര്യന്‍ (ചെങ്ങളം കാഞ്ഞിരത്തില്‍ - സൌദി അറേബ്യ). കൊച്ചുമക്കള്‍ : ബ്രയന്‍, ഷെറിന്‍, ജോഫിന്‍, ആല്‍ഫിന്‍, അശ്വിന്‍, അക്സാ.