മാര്‍ അപ്രേം മെത്രാപൊലീത്തയുടെ സഹോദരന്‍ ആന്‍ഡ്രൂസ് മൂക്കന്‍ നിര്യാതനായി
Monday, June 9, 2014 1:16 AM IST
കൊച്ചി : മാര്‍ അപ്രേം മെത്രാപൊലീത്തായുടെ സഹോദരന്‍ തൃശൂര്‍ മൂക്കന്‍ വീട്ടില്‍ ആണ്ര്ടൂസ് മൂക്കന്‍ (75) ഞായറാഴ്ച വെളുപ്പിന് 2.15-ന് കൊച്ചി മെഡിക്കല്‍ ട്രസ്റ് ഹോസ്പിറ്റലില്‍ നിര്യാതനായി. കൊച്ചിന്‍ കോളേജില്‍ കോമേഴ്സ് വിഭാഗം തലവനായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ:അമ്മു ആന്‍ഡ്രൂസ് . മക്കള്‍: ദീപക്, പ്രതീപ്, മെറീന്‍ . മരുമക്കള്‍: ബീന ദീപക്, ലിസ പ്രതീപ്, ബിജു. സഹോദരങ്ങള്‍: ജോസ് മൂക്കന്‍ (സാന്റിയാഗോ), ലീല അലക്സ് ( ഒര്‍ലാണ്േടാ) അബി മൂക്കന്‍ (എറണാകുളം), സുശീല ജോര്‍ജ് (ഇംഗ്ളണ്ട്), വിന്‍സര്‍ മൂക്കന്‍ (തൃശൂര്‍), എഡിസണ്‍ മൂക്കന്‍ (സാന്റിയാഗോ),പ്രഭ ചെറിയാന്‍ പൂതിയോട്ട്, പ്രകാശ് മൂക്കന്‍ നിലമ്പൂര്‍.