ജോണ്‍സണ്‍ ചെറിയാന്‍ ഫോമാ ആര്‍വിപിയായി സൌത്ത് ഈസ്റ് ഫ്ളോറിഡയില്‍ നിന്നും മത്സരിക്കുന്നു
Monday, June 9, 2014 1:16 AM IST
ഫ്ളോറിഡ: ഫോമയുടെ മുതിര്‍ന്ന നേതാവും, യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ (വൈഎംഎ), അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) തുടങ്ങി വിവിധ അസോസിയേഷനുകളുടെ സാരഥിയുമായ ജോണ്‍സണ്‍ ചെറിയാന്‍ (കൊച്ചുമോന്‍) ഫോമ റീജിയന്‍ -6 സൌത്ത് ഈസ്റ്, ജോര്‍ജിയ, ഫ്ളോറിഡയില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റായി (ആര്‍.വി.പി) മത്സരിക്കുന്നു. പ്രസ്തുത റീജിയണിലെ ഭൂരിഭാഗം അസോസിയേഷനുകളും, ജോണ്‍സണ്‍ ചെറിയാന് പിന്തുണയുമായി രംഗത്തുണ്ട്.

കഴിഞ്ഞ 24 വര്‍ഷക്കാലമായി അമേരിക്കയില്‍ അധിവസിക്കുന്ന ജോണ്‍സണ്‍ വിവിധ സമൂഹ്യ-സാംസ്കാരിക-കലാരംഗങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലും അമേരിക്കയിലുമായി മറ്റ് നിരവധി പദവികളും അലങ്കരിച്ചിട്ടുണ്ട്. കോട്ടയം മണര്‍കാട് സ്വദേശിയും ഇപ്പോള്‍ അറ്റ്ലാന്റയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ജോണ്‍സണ്‍ 'ജെയ്സ് എന്റര്‍പ്രൈസസ്' സ്ഥാപനങ്ങളുടെ ഉടമയുമാണ്. ഭാര്യ: മിനി. മക്കള്‍: കെന്നി, ജെന്നി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം