ഹാരിസ്ബര്‍ഗ് മലയാളി അസോസിയേഷന്‍ സേവന പാതയില്‍
Saturday, June 7, 2014 8:17 AM IST
ഹാരിസ്ബര്‍ഗ് (പെന്‍സില്‍വാനിയ): നമ്മുടെ അവകാശങ്ങളെ കുറിച്ച് നമ്മള്‍ വളരെ ബോധവാന്മാരാണ്. എന്നാല്‍ നമ്മുടെ കര്‍ത്തവ്യങ്ങളെ കുറിച്ച് പലരും ചിന്തിക്കുന്നില്ല. ഇവിടെ തികച്ചും വ്യത്യസ്തമാകുകയാണ് ഹാരിസ്ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സസ്ക്യുഹാന മലയാളി അസോസിയേഷന്‍ (ടങഅ).

ഒരു വ്യക്തി എന്ന നിലയിലും ഒരു സംഘടന എന്ന നിലയിലും നാം ജീവിക്കുന്ന സമൂഹത്തോട് നമുക്ക് ചില പ്രതിബദ്ധതകള്‍ ഉണ്െടന്നു നമ്മെ ഓര്‍മിപ്പിക്കുന്നു എസ്എംഎയുടെ വനിതാ വോളന്റിയര്‍മാര്‍. സെന്‍ട്രല്‍ പെന്‍സില്‍വാനിയ ഫുഡ് ബാങ്ക് (ഇജഎആ) ന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിക്കൊണ്ടാണ് ഇത്തവണ എസ്എംഎ പുതിയ ഒരു ഉദ്യമത്തിന് ആരംഭം കുറിച്ചത്. വിശക്കുന്നവന്റെ വിശപ്പടക്കുക എന്ന അന്തിമ ലക്ഷ്യത്തോടു കൂടി 27 കൌണ്ടികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ള സന്നദ്ധ സംഘടനയാണ് ഇജഎആ.

ജൂണ്‍ നാലിന് എസ്എംഎയുടെ വനിതാ വോളന്റിയര്‍മാര്‍ ഒരു ദൌത്യം ഏറ്റെടുത്തു. ഇജഎആ യില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ തരം തിരിക്കുവാനും പായ്ക്ക് ചെയ്യുവാനും അവരുടെ സമയം വിനിയോഗിച്ചു. എസ്എംഎ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം സഹീറ പ്രകാശ് നേതൃത്വം നല്‍കിയ ഈ സാമുഹ്യ സേവന സംരഭത്തില്‍ രജനി ജോര്‍ജ്, ബീന കണ്ണംപുള്ളി, സിമി നായര്‍, സുമ വില്‍സണ്‍, അമ്പിളി ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഹൈവേ ദത്തെടുക്കല്‍ (അറീു അ ഒശഴവംമ്യ) പദ്ധതിയിലൂടെ മറ്റു മലയാളി സംഘടനകള്‍ക്ക് മാതൃകയായി മാറിയ എസ്എംഎയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയാവുകയാണ് ഈ പുതിയ സംരഭം.