പി.പി. ശ്രീധരനുണ്ണി ഡാളസ് കെഎല്‍എസ് മീറ്റിംഗില്‍ മുഖ്യാതിഥിയായി
Saturday, June 7, 2014 8:15 AM IST
ടെക്സസ്: കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഡാളസ് സാഹിത്യ സദസില്‍ പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ സമിതി ജനറല്‍ സെക്രട്ടറിയുമായ പി.പി. ശ്രീധരനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും. ആകാശവാണി പ്രോഗ്രാം പ്രഫസറായിരുന്നു.

ജൂണ്‍ എട്ടിന് (ഞായര്‍) അഞ്ചിന് മെക്കിനി എംഎസ്ടി സദനത്തില്‍ ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അധ്യക്ഷത വഹിക്കും. അമേരിക്കയിലെ അറിയപ്പെടുന്ന സാഹിത്യകാരനും ഭിഷഗ്വരനുമായ ഡോ. എം.വി. പിളള, പ്രഫ. എം.എസ്.ടി നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.

കേരള ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന സാഹിത്യ സദസില്‍ വന്ന് സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് കെഎല്‍ സെക്രട്ടറി ജോസന്‍ ജോര്‍ജ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍