നെല്ലിക്കുത്ത് കെഎംസിസി സ്വര്‍ണ നാണയ നറുക്കെടുപ്പ് നടത്തി
Saturday, June 7, 2014 8:15 AM IST
ജിദ്ദ: നെല്ലിക്കുത്ത് കെഎംസിസി വെല്‍ഫെയര്‍ പ്രവര്‍ത്തനത്തിനുവേണ്ടി സംഘടിപ്പിക്കുന്ന സ്വര്‍ണ നാണയ പദ്ധതിയുടെ രണ്ടാംഘട്ട നറുക്കെടുപ്പ് അല്‍നൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മഞ്ചേരി മുനിസിപ്പല്‍ കെഎംസിസി സെക്രട്ടറി വി.പി. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പില്‍ വിജയിയായ മനു മുണ്ടക്കോട് സ്വര്‍ണ നാണയം ഏറ്റു വാങ്ങി.

ചടങ്ങില്‍ ഇബ്രാഹിം നെല്ലിക്കുത്ത്, മാനു മുണ്ടക്കോട്, നാസര്‍ മടത്തില്‍, ജാഫര്‍ പുതുക്കൊള്ളി, സാബിര്‍, യൂനുസ്, ഇബ്രാഹിം സഖാഫി, സാലി, റഫീഖ് ഷറഫിയ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍