സൌത്ത് ഈസ്റ് ഫ്ളോറിഡയില്‍ നിന്നും ജോണ്‍സണ്‍ ചെറിയാന്‍ ഫോമ ആര്‍വിപിയായി മത്സരിക്കുന്നു
Saturday, June 7, 2014 8:11 AM IST
ഫ്ളോറിഡ: ഫോമയുടെ മുതിര്‍ന്ന നേതാവും യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ (വൈഎംഎ), അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) തുടങ്ങി വിവിധ അസോസിയേഷനുകളുടെ സാരഥിയുമായ ജോണ്‍സണ്‍ ചെറിയാന്‍ (കൊച്ചുമോന്‍) ഫോമ റീജിയന്‍ -6 സൌത്ത് ഈസ്റ് ഫ്ളോറിഡയില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റായി (ആര്‍വിപി) മത്സരിക്കുന്നു. പ്രസ്തുത റീജിയണിലെ ഭൂരിഭാഗം അസോസിയേഷനുകളും ജോണ്‍സണ്‍ ചെറിയാന് പിന്തുണയുമായി രംഗത്തുണ്ട്.

കഴിഞ്ഞ 24 വര്‍ഷക്കാലമായി അമേരിക്കയില്‍ അധിവസിക്കുന്ന ജോണ്‍സണ്‍ വിവിധ സമൂഹ്യ,സാംസ്കാരിക,കലാരംഗങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലും അമേരിക്കയിലുമായി മറ്റ് നിരവധി പദവികളും അലങ്കരിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളികള്‍ ഉറ്റുനോക്കിയിരിക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) 2016 ഫ്ളോറിഡാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാനും സംഘടനയുടെ കെട്ടുറപ്പിനും നൂതന കര്‍മപരിപാടികള്‍ റീജിയനുകളുമായി ആലോചിച്ച് നടപ്പിലാക്കുവാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ജോണ്‍സണ്‍ ചെറിയാന്‍ പ്രസ്താവിച്ചു.

ഇപ്പോള്‍ അറ്റ്ലാന്റയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ജോണ്‍സണ്‍ 'ജോസ് എന്റര്‍പ്രൈസസ്' സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: മിനി. മക്കള്‍: കെനി, ജെനി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം