ജോസഫ് മാത്യു നിര്യാതനായി
Saturday, June 7, 2014 8:08 AM IST
ഇടുക്കി: പാറത്തോട് കൊച്ചുപുത്തന്‍പുരയില്‍ ജോസഫ് മാത്യു (80) നിര്യാതനായി. സംസ്കാരം ജൂണ്‍ ഒമ്പതിന് (തിങ്കള്‍) രാവിലെ 11ന് പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.

ഭാര്യ: ഏലിക്കുട്ടിജോസഫ്. മക്കള്‍: ബെന്നി ജോസഫ് (പാറത്തോട്), ഫാ. സാജു ജോസഫ് (വികാരി, സെന്റ് ജൂലി ഇടവക, സാന്‍ഹൊസെ, കാലിഫോര്‍ണിയ), സിസ്റര്‍ അനിത എസ്എബിഎസ് (ഒറീസ), സിസ്റര്‍ റെജിന്‍ മരിയ എംഎസ്ജെ (കോതമംലം), ബിജു ജോസഫ് (സാന്‍ഹോസെ, കാലിഫൊര്‍ണിയ, മുന്‍ ട്രഷറര്‍, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം