ഐസിഎഫ് മിഷ്യന്‍ 2014 പഠനതീരം സംഘടിപ്പിച്ചു
Friday, June 6, 2014 6:51 AM IST
ജിദ്ദ: 'യൌവനം നാടിനെ നിര്‍മിക്കുന്നു' എന്ന തലക്കെട്ടില്‍ ഐസിഎഫ് മിഷന്‍ 2014 കാമ്പയിന്റെ ഭാഗമായി മഹ്ജര്‍ സര്‍ക്കിള്‍ പഠനതീരം സംഘടിപ്പിച്ചു.

കിലോ 14 മുസ്്ലിയാര്‍ ഹൌസില്‍ നടന്ന പഠനതീരത്തില്‍ യഹ്യാ ഖലീല്‍ നൂറാനി, മുസ്ഥഫാ സഅദി, കൊമ്പം മുഹമ്മദ് അന്‍വരി എന്നിവര്‍ നേതൃത്വം നല്‍കി. സയിദ് പൂക്കോയ കരീം തങ്ങളുടെ അധ്യക്ഷതയില്‍ അബ്ദുള്‍ റഹ്മാന്‍ മളാഹിരി ഉദ്ഘാടനം ചെയ്തു.

സൌഹൃദ വിചാരവേദി നടത്തിയ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഓം സമ്മാനര്‍ഹനായ സഫ്വാന്‍ ഹസന് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം അബ്ദുള്‍ റഹ്മാന്‍ മളാഹിരി നല്‍കി. അലി വിളയില്‍ സ്വാഗതവും അബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍