കുവൈറ്റില്‍ പോലീസുകാരന് വധശിക്ഷ
Thursday, June 5, 2014 8:15 AM IST
കുവൈറ്റ്: ഡ്യൂട്ടിയിലിരിക്കെ ഔദ്യോഗിക വാഹനത്തില്‍വച്ച് ഫിലിപ്പീന്‍ യുവതിയെ മാനഭംഗം ചെയ്ത് വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസുകാരന് കോടതി വധശിക്ഷ വിധിച്ചു.

താമസരേഖകള്‍ പരിശോധിക്കുവാന്‍വേണ്ടി തടഞ്ഞുനിര്‍ത്തിയ യുവതിയെ ബലമായി തന്റെ വാഹനത്തില്‍ പിടിച്ചുകയറ്റി മാനഭംഗം ചെയ്തശേഷം മാരകമായി പരിക്കേല്‍പ്പിച്ചു കടന്നുകളഞ്ഞുവെന്നാണ് കേസ്.

തനിക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്െടന്ന് വിചാരണക്കിടെ പ്രതി വാദിച്ചെങ്കിലും കോടതിയില്‍ തെളിയിക്കുവാന്‍ സാധിച്ചില്ല. കേസില്‍ യുവതിക്കുവേണ്ടി വാദിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകയും കുവൈറ്റിലെ അറിയപ്പെടുന്ന അഭിഭാഷകയുമായ ശൈഖ ഫൌസിയ അസ്വബാഹ് ആണ്. ഫിലിപ്പീന്‍ എംബസി യുവതിക്ക് മറ്റൊരു അഭിഭാഷകനെ നിയമിച്ചെങ്കിലും യുവതിയുടെ താല്‍പര്യപ്രകാരം ശൈഖ ഫൌസിയക്ക് തന്നെ അവസരം ലഭിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍