സ്റുഡന്റ്സ് ഇന്ത്യ സൌജന്യ ഹൈസ്കൂള്‍തല കോച്ചിംഗ് ക്ളാസ്
Thursday, June 5, 2014 8:13 AM IST
അല്‍കോബാര്‍: സ്റുഡന്റ്സ് ഇന്ത്യ അല്‍കോബാര്‍ ഘടകം ഹൈസ്കൂള്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി സയന്‍സ്, ഗണിത വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗ് ക്ളാസുകള്‍ സംഘടിപ്പിക്കുന്നു.

സിബിഎസ്ഇ സിലബസില്‍ നിര്‍ദേശിച്ചിട്ടുള്ള പാഠപുസ്തകങ്ങളിലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ക്ളാസുകള്‍ സംഘടിപ്പിക്കുക. പ്രഥമ ക്ളാസ് പത്താം തരത്തിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഇലക്ട്രിസിറ്റി എന്ന പാഠം അടിസ്ഥാനപ്പെടുത്തി ജൂണ്‍ ഏഴിന് (ശനി) നടക്കും.

മള്‍ട്ടി മീഡിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ നൂതന ബോധന രീതികള്‍ ഉപയോഗപ്പെടുത്തി കഴിവുറ്റ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കോച്ചിംഗ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം എളുപ്പമാക്കാന്‍ സഹായിക്കുമെന്ന് കോഓര്‍ഡിനേറ്റര്‍മാരായ അബ്ജിത്, ജിസ്ന സാബിക് എന്നിവര്‍ പറഞ്ഞു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് 0533952461 എന്ന നമ്പറില്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റര്‍ ചെയ്യുന്ന അമ്പത് കുട്ടികള്‍ക്കായിരിക്കും ആദ്യ ക്ളാസില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം