അബുദാബിയില്‍ 'സര്‍ഗവസന്തം 2014' ജൂണ്‍ ആറിന്
Thursday, June 5, 2014 8:12 AM IST
അബുദാബി: കോഴിക്കോട് ജില്ലാ കെഎംസിസി മംഗല്യമധുരം 2014 ഒക്ടോബര്‍ 25ന് വടകരയില്‍ നടക്കും. ഒരു പെണ്‍കുട്ടിക്ക് അഞ്ചു പവന്‍ വീതം സ്വര്‍ണം നല്‍കി 15 നിര്‍ധനരായ പെണ്‍കുട്ടികളുടെ കല്യാണം നടത്താനാണ് കമ്മിറ്റി ആലോചിക്കുന്നത്.

ജില്ലാ, മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റികളുമായി ബന്ധപ്പെട്ടായിരിക്കും പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുക. മംഗല്യമധുരം 2014 ന്റെ പ്രചരാണാര്‍ഥം അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ജൂണ്‍ ആറിന് (വെള്ളി) വൈകുന്നേരം 7.30ന് സര്‍ഗവസന്തം 2014 കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രശസ്ത ഗായകന്‍ ആദില്‍ അത്തുവും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, കോല്‍കളി, ഒപ്പന എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘടാകര്‍ പറഞ്ഞു. പ്രവേശനം സൌജന്യമായിരിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള