പരിസ്ഥിതി ബോധവത്കരണ സെമിനാര്‍ നടത്തി
Wednesday, June 4, 2014 8:22 AM IST
അബുദാബി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം വനിതാ വിഭാഗം പരിസ്ഥിതി സംരക്ഷണ ബോധവത്കരണ സെമിനാറും പരിസ്ഥിതി ക്വിസ് മത്സരവും വിവിധ കലാപരിപാടികളും പച്ചക്കറി തൈ വിതരണവും നടത്തി.

ഡോ. രേഖ ജയകുമാര്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ യുഎഇ എക്സ്ചേഞ്ച് മിഡില്‍ ഈസ്റ് വിനോദ് നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുധീഷ് ഗുരുവായൂര്‍, വേണുഗോപാല്‍ മാധവ്, സുജല കുമാര്‍, സുരേഷ് പയ്യന്നൂര്‍, രമണി രാജന്‍, ബിനിമോള്‍ ടോമിച്ചന്‍, എ.എം അന്‍സാര്‍, ഫസലുദ്ദീന്‍, ജയലാല്‍ വടകര, യേശുശീലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്വിസ് മത്സരത്തിന് പി.ഒ ആന്റണി നേതൃത്വം നല്‍കി. അനില്‍ കുമാര്‍, വിജയരാഘവന്‍, സി.പി. സന്തോഷ്, നിബു സാം ഫിലിപ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള