മക്കയില്‍ സൌജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് ജൂണ്‍ ആറിന്
Wednesday, June 4, 2014 8:22 AM IST
മക്ക: ഫോക്കസ് മക്ക ചാപ്റ്റര്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൌജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് ജുണ്‍ ആറിന് (വെള്ളി) മക്ക അല്‍ അബീര്‍ പോളി ക്ളിനിക്കില്‍ നടക്കുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

മക്ക അസീസിയയില്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ രാവിലെ 8.30ന് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം നാലുവരെ തുടരും. കിഡ്നി സംബന്ധമായ രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗത്തെ നേരത്തെ കണ്െടത്താനുള്ള കീ (ഗഋഋ) അഥവാ ഗശിറില്യ ഋമൃഹ്യ ഋ്മഹൌമശീിേ എന്ന ഈ പദ്ധതി പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. സൌദി അറേബ്യയിലെ വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ചു വിവിധ ഫോക്കസ് ചാപ്റ്ററുകളും അല്‍ അബീര്‍ ഗ്രൂപ്പും സമാനമായ എട്ടു മെഡിക്കല്‍ ക്യാമ്പുകളില്‍ ആയിരങ്ങളെ സൌജന്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ചാരിറ്റബില്‍ സൊസൈറ്റിയാണ് ഈ പദ്ധതിക്കുവേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മൊബൈല്‍ ലബോറട്ടറി സൌകര്യം വിനിയോഗപ്പെടുത്തി ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് 130 ഓളം സമാനമായ ക്യാമ്പുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കിഡ്നി സംബന്ധമായ രോഗങ്ങള്‍ ആരംഭ ദശയില്‍ തന്നെ കണ്െടത്തി ചികിത്സാ പ്രതിവിധിയും ബോധവത്കരണവും നല്‍കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. മക്ക ഏരിയയിലെ ബക്കാല, ബൂഫിയ തൊഴിലാളികളും ഹൌസ് ഡ്രൈവര്‍മാരുമടക്കം സാധാരണക്കാരെയാണ് ഈ ക്യാമ്പ് പ്രധാനാമായും ലക്ഷ്യം വയ്ക്കുന്നതെന്ന് ഫോക്കസ് മക്ക സിഇഒ മുഹമ്മദ് ഹുസൈന്‍ വ്യക്തമാക്കി. മുന്‍ ക്യാമ്പുകളില്‍ രോഗം കണ്െടത്തിയ പലരെയും തുടര്‍ ചികിത്സാ സൌകര്യമൊരുക്കാന്‍ സാധിച്ചതില്‍ അല്‍ അബീര്‍ ഗ്രൂപ്പിന്റെ ചാരിതാര്‍ഥ്യം ഇമ്രാന്‍ പങ്കുവച്ചു.

പത്രസമ്മേളനത്തില്‍ ഫോക്കസ് ഭാരവഹികളായ മുഹമ്മദ് ഹുസൈന്‍, ബഷീര്‍ പുത്തനത്താണി, പ്രിന്‍സാദ് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഇമ്രാന്‍, അയൂബ് മുസ്ള്യാരകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0534826012, 0501262050.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍