റിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, June 4, 2014 7:45 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) 2014-15 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി നസീര്‍ കുംബശേരി (പ്രസിഡന്റ്) ബിനു ധര്‍മ്മരാജന്‍ (സെക്രട്ടറി), മോഹനന്‍ പൊന്നത്ത് (ട്രഷറര്‍) എന്നിവരേയും ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ശിവകുമാര്‍, കലാ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ രാജു, മീഡിയാ കണ്‍വീനര്‍ വിജയന്‍ എന്നിവര്‍ക്കു പുറമെ വൈസ് പ്രസിഡന്റുമാരായി ഇസക്കി, ജയചന്ദ്രന്‍ എന്നിവരേയും ജോ. സെക്രട്ടറിമാരായി അബ്ദുള്ള ഷേഖ്, ജീവന്‍രാജ് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍