'സാമൂഹിക ബന്ധങ്ങള്‍ ശക്തമാക്കി യുവാക്കളെ ലഹരിയില്‍ നിന്നും അകറ്റിനിര്‍ത്തുക'
Wednesday, June 4, 2014 7:44 AM IST
റിയാദ്: ഇന്റര്‍നെറ്റിലും സോഷ്യല്‍നെറ്റ്വര്‍ക്കുകളിലും അമിത സമയം ചെലവഴിക്കുകയും സാമൂഹികബന്ധങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതാണ് യുവാക്കളേയും കൌമാരക്കാരെയും ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം. ഇത് അവരില്‍ അപകടകരമായ ഏകാന്തതക്കും അത് പിന്നീട് ലഹരിയിലേക്കും നയിക്കുന്നു. പരമ്പരാഗത അയല്‍പക്ക-സാമൂഹിക ബന്ധങ്ങളിലുടെ യുവാക്കളെ ലഹരിക്കടിമപ്പെടുന്നതില്‍ നിന്നും രക്ഷിക്കുക എന്നത് നന്മ ആഗ്രഹിക്കുന്ന ഏതൊരു കൂട്ടായ്മയുടേയും ഉത്തരവാദിത്വമാണ്. മതിലുകള്‍ക്കുള്ളിലെ ഏകാന്തതയില്‍ നിന്നും യുവാക്കളെയും കൌമാരക്കാരേയും സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാനുതകുന്ന കര്‍മ്മപാതയിലേക്ക് നയിക്കണം. അത്തരം സാമൂഹികാന്തരീക്ഷം പുനഃസ്ഥാപിച്ചാല്‍ മാത്രമേ വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗം ഫലപ്രദമായി തടയാന്‍ സാധിക്കുകയുള്ളു. തുടര്‍ച്ചയായ ബോധവത്കരണം ഇക്കാര്യത്തില്‍ അനിവാര്യമാണ്, പ്രത്യേകിച്ചു വളര്‍ന്നു വരുന്ന കുട്ടികളില്‍.

ഒന്നരവര്‍ഷക്കാലമായി സുബൈര്‍കുഞ്ഞു ഫൌണ്േടഷന്‍ നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി-റിസയുടെ ഒന്നാംഘട്ട സമാപനസമ്മേളനം റമാദ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സൌദി ദേശീയ മയക്കുമരുന്നു നിയന്ത്രണ സമിതിയുടെ ഡയറക്ടര്‍ ഡോ. സയിദ് ഫലാഹ് അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ സുബൈര്‍ കുഞ്ഞ് ഫൌണ്േടഷന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണ്. റിസാപരിപാടികളിലും ഈ-കാമ്പയിനിലും സജീവമായി സഹകരിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഡോ.സയിദ് നിര്‍വഹിച്ചു. അബ്ദുള്‍ റസാഖ് മാവൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തി. ഫൌണ്േടഷന്‍ മാനേജിംഗ് ട്രസ്റി ഡോ. എസ്. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു.

അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൌജന്യ ബ്ളഡ്ഷുഗര്‍/ഇസിജി പരിശോധന, ദന്ത പരിശോധനാ കൂപ്പണ്‍വിതരണം, റിസയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം, റിസ ഡോക്കുമെന്ററി/പോസ്റര്‍ പ്രദര്‍ശനം, മെര്‍സ് വൈറസ് പ്രതിരോധ ബോധവത്കരണം, 8-12 ഗ്രേഡുകളിലെ കുട്ടികള്‍ക്കായി പോസ്റര്‍ രചനാ മല്‍സരം എന്നിവയും 'വിദ്യാര്‍ഥികള്‍ ലഹരിക്കടിമപെടാതിരിക്കാന്‍ അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.

പത്മിനി യു നായര്‍ (ഐഐഎസ്ആര്‍- ഗേള്‍സ്) ഫൌണ്േടഷന്റെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രിന്‍സിപ്പല്‍മാരായ അബ്ദുള്‍ റഷീദ് (അല്‍ഹുദാ), മുഹമ്മദ് ഹനീഫ് (മോഡേണ്‍), ഡോ.അഷറഫ് (ആപസ്), ഡോ. അബ്ദുള്‍ സലാം (കിംഗ് സൌദ് യൂണിവേഴ്സിറ്റി), ബാലചന്ദ്രന്‍ (എന്‍ആര്‍കെ) എന്നിവര്‍ സെമിനാറില്‍ പ്രസംഗിച്ചു. സീല്‍ സെന്റര്‍ ഫോര്‍ സ്കില്‍ ഡെവലപ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ സത്താര്‍ മോഡറേറ്ററായിരുന്നു. ഐഎംഎ പ്രസിഡന്റ് ഡോ. സാംസന്‍, എംഇഎസ് പ്രസിഡന്റ് പി.വി അജ്മല്‍, അല്‍ഹുദാ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പി.വി അബുള്‍റഹ്മാന്‍, സാമൂഹിക പ്രവര്‍ത്തകരായ ഇബ്രാഹിം സുബ്ഹാന്‍ (എനര്‍ജിഫോറം), സാമുവല്‍ (ഫോര്‍ക്ക), ഉദയഭാനു, അന്‍വാസ് (നവോദയ), സൈനുല്‍ആബിദ് (വഴിക്കടവ്), മൊയ്തീന്‍കോയ (കെഎംസിസി), പ്രസാദ്, ഉണ്ണികൃഷ്ണന്‍ (ലയന്‍സ്), അന്‍വര്‍ സാദിക് (യൂത്ത്വിഷന്‍) റാഷിദ് (സിറ്റി ഫ്ളവര്‍), മനോജ് (സണ്‍സിറ്റി ക്ളിനിക്) ഉബൈദ് എടവണ്ണ, റബീഹ്, ജലീല്‍ ആലപ്പുഴ, സാലി വാടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിസാ ഭാരവാഹികളായ അബ്ദുള്‍ റഷീദ്, അബ്ദുള്‍ നാസര്‍ മാഷ്, ഡോ. എ.വി ഭരതന്‍, ഡോ. ജോഷി, അബ്ദുള്‍ റസാഖ് മാവൂര്‍, ശരീഫ് പാലത്ത്, ഷിന്റോ മോഹന്‍, ജാഫര്‍ തങ്ങള്‍, റഫീക് പന്നിയങ്കര, സനൂപ്, സുജിത് (അല്‍ അബീര്‍), റാഷിദ് ഖാന്‍, ഷാനവാസ് എസ് പി, ശശികുമാര്‍പിള്ള, അജയന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യോഗാനന്തരം ജി.5 മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്നും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍