ഇസ്ലാഹി സെന്റര്‍ ഇഖ്റ മോറല്‍ സ്കൂള്‍ അവധിക്കാല ക്ളാസുകള്‍ സംഘടിപ്പിക്കുന്നു
Wednesday, June 4, 2014 7:44 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ വര്‍ഷവും അവധിക്കാലത്ത് സംഘടിപ്പിക്കുന്ന ഇഖ്റ മോറല്‍ സ്കൂള്‍ ജൂണ്‍ എട്ടിന് (ഞായര്‍) ആരംഭിക്കുമെന്ന് ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട് അറിയിച്ചു.

ജൂണ്‍ എട്ടു മുതല്‍ 19 വരെ എംഎസ്എം സംസ്ഥാന പ്രസിഡന്റ് ത്വല്ഹത് സ്വലാഹിയുടെയും എംഎസ്എം കാമ്പസ് വിംഗ് ചെയര്‍മാന്‍ അംജദ് മദനിയുടെയും നേതൃത്വത്തില്‍ കുവൈറ്റ് സിറ്റി ശര്‍ഖ് മര്‍ക്സ് അവാദിയില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ളാസുകള്‍.

വിദ്യാര്‍ഥികള്‍ക്ക് മത-ഭൌതിക-സാസംസ്കാരിക വിഷയങ്ങളില്‍ വിവിധ തലങ്ങളിലുള്ള വിദഗ്ധരുടെ ക്ളാസുകളുണ്ടായിരിക്കും. കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാഹനം സൌകര്യമേര്‍പ്പെടുത്തിയതായി സെന്റര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മുഹമ്മദ് അസ് ലം കാപ്പാട് 97557018, നജ്മല്‍ തിരൂര്‍ 60617889, അബാസിയ അസിസ് നരക്കോട്ട് 97162805, ഷഹാഹീല്‍ സ്നേമല്‍ 97971838, ഫര്‍വാനിയ സ്വാലിഹ് സുബൈര്‍ 55539349. സാല്‍മിയ സുനാഷ് ഷുക്കൂര്‍ 99392791. ജഹറ അബ്ദുള്‍ സലാം സ്വലാഹി 99230760.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്