കെഡിഎന്‍എ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു
Wednesday, June 4, 2014 7:43 AM IST
കുവൈറ്റ്: കോഴിക്കോട് ഡിസ്ട്രിക്ട്് എന്‍ ആര്‍ ഐ അസോസിയേഷന്‍ കുവൈറ്റ് (കെഡിഎന്‍എ) മെംബര്‍മാരുടെ മക്കള്‍ക്കുള്ള 2013-14 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍നുള്ള അപേക്ഷക ക്ഷണിച്ചു. കെഡിഎന്‍എ ഐഡി കാര്‍ഡ് കോപ്പി, മാര്‍ക്ക് ലിസ്റിന്റെ കോപ്പി എന്നിവ സഹിതം ജൂണ്‍ 30 നു മുന്‍പായി അപേക്ഷിക്കേണ്ടതാണ്.

10, 12 ക്ളാസുകളില്‍ 80 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കാണു അവാര്‍ഡുകള്‍ നല്‍കുക. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന രണ്ടു വിദ്യാര്‍ഥിക് കാഷ് അവാര്‍ഡും വിതരണം ചെയ്യുന്നതാണെന്ന് അസോസിയേഷന്‍ അറിയിച്ചു.

കോപ്പികള്‍ അയയ്ക്കേണ്ട വിലാസം സറിമസൌംമശ@ഴാമശഹ.രീാ അല്ലെങ്കില്‍ 24734305 എന്ന ഫാക്സ് നമ്പറിലോ അയയ്ക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍