എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാഡമിക്ക് 98 ശതമാനം വിജയം
Tuesday, June 3, 2014 7:37 AM IST
അബുദാബി: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ (2013-14) 98 ശതമാനം വിജയം. അബുദാബി, മുസഫ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാഡമി വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം 81.04 ശതമാനം ആയിരുന്നു വിജയശതമാനം ഈ വര്‍ഷം 98 ശതമാനം ആയി ഉയര്‍ന്നു.

അധ്യാപകരുടേയും വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമവും കഠിന പ്രയത്നത്തിനുമൊടുവില്‍ നൂറു ശതമാനം വിജയം എന്ന ലക്ഷ്യത്തിനടുത്തെത്താന്‍ കഴിഞ്ഞതില്‍ വിദ്യാര്‍ഥികളെക്കാളേറെ അധ്യാപകര്‍ ചാരിതാര്‍ഥ്യത്തിലാണ്.

ശാസ്ത്രവിഭാഗത്തില്‍ ശിഖാ ശ്യാം (94.8 ശതമാനം), ഫാബിയ തായിലാ ചാണ്ടി (93.8 ശതമാനം), സമത് ഫാത്തിമ സബീഹ (93.2 ശതമാനം). സയന്‍സ് (ബോയ്സ്): പങ്കജ് സൂര്യ (87 ശതമാനം), ബിനയ് പ്രീത് സിംഗ് (80.4 ശതമാനം), ആദര്‍ശ് ബാലകൃഷ്ണന്‍ (79.6 ശതമാനം) എന്നിവര്‍ മൂന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കൊമേഴ്സ് വിഭാഗം (ഗേള്‍സ്): ചാനില്‍ മോളി ലോബോ (90.4 ശതമാനം), അല്‍മസ് ഖാന്‍ (89 ശതമാനം), രൂപല്‍ റോ കോണ്‍ട (87.8 ശതമാനം), ബോയ്സ്: ക്ളിഫോര്‍ഡ് ക്ളീറ്റസ് (72.4 ശതമാനം), മുഹമ്മദ് സാദ് ബുക്കാരി (702 ശതമാനം), മുഹമ്മദ് അഹമ്മദ് (70.1 ശതമാനം) എന്നിവര്‍ മൂന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള