ഒരു കോടിയിലധികം രൂപയുടെ സ്കോളര്‍ഷിപ്പുമായി വിസാറ്റ് എന്‍ജിനിയറിംഗ് കോളജ്
Tuesday, June 3, 2014 7:35 AM IST
ദമാം: വിദ്യാഭ്യാസ, സാങ്കേതിക മേഖലയിലെ സമര്‍ഥരായ ഒരുപറ്റം ആളുകളും സാമുഹിക നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ചേര്‍ന്ന് രൂപം നല്‍കിയ വിജ്ഞാന്‍ ഇന്‍സ്റിറ്റ്യുട്ട് ഓഫ് സയന്‍സ് ടെക്നോളജി (വിസാറ്റ്) ഒരു കോടിലധികം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ഫൌണ്േടഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് മുത്തോലപുരത്ത് സ്ഥിതി ചെയ്യുന്ന വിസാറ്റ് 2014-15 വര്‍ഷത്തിലേക്ക് എന്‍ജിനിയറിംഗ് ബാച്ചില്‍ അഡ്മിഷന്‍ നേടുന്ന സമര്‍ഥരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ ആകും സ്കോളര്‍ഷിപ്പ് നല്‍കുക.

സിബിഎസ്ഇ പരീക്ഷക്ക് 85 ശതമാനത്തില്‍ കുടുതല്‍ മാര്‍ക്ക് നേടിയ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനം ഫീസ് ഇളവും 75 ശതമാനത്തിലധികം മാര്‍ക്ക് നേടിയ അഞ്ച് പേര്‍ക്ക് 50 ശതമാനം ഫീസ് ഇളവും 65 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 25 പേര്‍ക്ക് 25 ശതമാനം ഫീസ് ഇളവും ലഭിക്കും.

സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ആനുകുല്യം പ്രയോജനപെടുത്താമെന്ന് കോളജ് ആക്ടിംഗ് ചെയര്‍മാന്‍ രാജു കുര്യന്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ വിജയകുമാര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ പി.ജി സെബസ്റ്യന്‍, കെ.എസ് സുനില്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ്മൃൌിുിമശൃ@ ്ശമെ.മഹ.ശി, മൊബൈല്‍ 00919995854401 (കേരളം), 00966504828046, 00966503819031 (സൌദി), 00971506584401 (ദുബായ്).

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം