അനന്തപുരിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഹരിതവത്കരണവുമായി സര്‍ക്കാര്‍
Tuesday, June 3, 2014 7:34 AM IST
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഹരിതവത്കരണം വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ വനവത്കരണ പരിപാടി ആവിഷ്കരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നടപ്പു സാമ്പത്തിക വര്‍ഷം ഏഴര ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

മരങ്ങളുടെ എണ്ണം കുറയുന്നതും നഗരത്തില്‍ വായു മലിനീകരണം വര്‍ധിക്കുന്നതും വനവത്കരണത്തിലൂടെ തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 2011-ലെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ പുതിയ ചുവടുവയ്പ്.

വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വനങ്ങളും മരങ്ങളും സംരക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.