യാത്രയയപ്പ് നല്‍കി
Monday, June 2, 2014 8:23 AM IST
റിയാദ്: കഴിഞ്ഞ 25 വര്‍ഷമായി റിയാദില്‍ പ്രവാസ ജീവിതം നയിച്ച ശേഷം കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി റിയാദ് സോണ്‍ കമ്മറ്റി കൊല്ലം ജില്ലാ പ്രസിഡണ്ട് ഷരീഫ് കൊട്ടാരക്കരക്ക് ഒ.ഐ.സി.സി സോണ്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി. കഴിഞ്ഞ ദിവസം സുവൈദിയില്‍ നടന്ന കുടുംബസംഗമത്തില്‍ വൈസ് പ്രസിഡണ്ട് വിജയന്‍ നെയ്യാറ്റിന്‍കര ഉപഹാരം സമര്‍പ്പിച്ചു. മുഹമ്മദലി പെരിന്തല്‍മണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സത്താര്‍ കായംകുളം, ഫിറോസ് നിലമ്പൂര്‍, സൈഫ് കായംകുളം, ഷാജി മഠത്തില്‍, പി.കെ സൈനുലാബ്ദീന്‍, യൂസഫ് കുഞ്ഞ്, സുരേഷ് ബാബു, തല്‍ഹത്ത് പൂവ്വച്ചല്‍, പ്രസാദ് വയലിങ്കല്‍, നാസല്‍ ലൈസ്, റഫീഖ് പാനായിക്കുളം, ജബ്ബാര്‍ കരുനാഗപ്പള്ളി, ഷാജഹാന്‍ നാവായിക്കുളം, സലാം കരുനാഗപ്പള്ളി, ഷിജു ഐസക്, അനി അസീസ് കായംകുളം, സലിം പള്ളിയില്‍ എന്നിവര്‍ സംസാരിച്ചു.

സജി ചേര്‍ത്തല, ജമാല്‍ ചോറ്റി, അശ്റഫ് ഓച്ചിറ, കമറുദ്ദീന്‍ താമരക്കുളം, രാജന്‍ കാരിച്ചാല്‍, കൃഷ്ണന്‍ കണ്ണൂര്‍, മുജീബ്റഹ്മാന്‍, സക്കീര്‍ മണ്ണാര്‍മല, ഷംജാദ് ചാരുംമൂട്, അസ്ലം പെരിന്തല്‍മണ്ണ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹിബാ ബഷീറിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. മുസ്തഫ പാണ്ടിക്കാട് സ്വാഗതവും ജബ്ബാര്‍ പുലിപ്പാറ നന്ദിയും പറഞ്ഞു.