നൊസ്റാള്‍ജിയ അബുദാബി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
Monday, June 2, 2014 6:28 AM IST
അബുദാബി: നൊസ്റാള്‍ജിയ അബുദാബി എന്ന കലാ സാംസ്കാരിക സംഘടനയുടെ വാര്‍ഷികാഘോഷം 2014 മേയ് 30ന് (വെള്ളി) അബുദാബി സുഡാനീസ് സോഷ്യല്‍ ക്ളബില്‍ സംഘടിപ്പിച്ചു.

ആഘോഷപരിപാടികള്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് നടരാജാന്‍ ഉദ്ഘാടനം ചെയ്തു. നൊസ്റാള്‍ജിയ പ്രസിഡന്റ് നൌഷാദ് ബഷീര്‍ അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവാ ഹാജി, അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി അനില്‍കുമാര്‍, വര്‍ക്കല ദേവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി ഭാരതി ബ്രോഡ്കാസ്റിംഗ് ചെയര്‍മാനും പ്രമുഖ വ്യവസായിയും ആയ നൌഷാദ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റേഡിയോ മി ന്യൂസ് ഹെഡും ആയ ലിയോ രാധാകൃഷ്ണന്‍, പ്രശസ്ത ഗായകനായ ശ്യാം എന്നിവരെ നൊസ്റാള്‍ജിയ ആദരിച്ചു.

നൊസ്റാള്‍ജിയ സംഘടിപ്പിച്ച ചെറുകഥ കവിത മത്സരങ്ങളില്‍ സമ്മാനര്‍ഹരായ ഹാരൂണ്‍ ബിന് ഹംസക്കും രാജീവ് മുളക്കുഴയ്ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. നൊസ്റാള്‍ജിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം ചടങ്ങില്‍ നടന്നു. നൊസ്റാള്‍ജിയ ജനറല്‍ സെക്രട്ടറി അഹദ് വെട്ടൂര്‍ സ്വാഗതവും ലേഡീസ് വിംഗ് കണ്‍വീനര്‍ സുമിത ശിശുപാലന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് നൊസ്റാള്‍ജിയ നൈറ്റ് 2014 എന്ന പേരില്‍ പിന്നണി ഗായകരായ അഭിരാമി, സുമി അരവിന്ദ്, കബീര്, ഹംദ നൌഷദ്, രിഷാം, ബൈസല്‍, സിര്‍ജാന്‍, വിഷ്ണു മോഹന്‍ദാസ്, അനില്‍, ശ്രീക്കുട്ടന്‍, ഗോപന്‍, തുടങ്ങിയവര്‍ പങ്കെടുത്ത നൃത്ത സംഗീത ഹാസ്യ നിശയും അരങ്ങേറി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള