കൊറോണ വൈറസ് ബോധവത്കരണ പരിപാടി ഒഐസിസി ഷറഫിയ കമ്മിറ്റി
Monday, June 2, 2014 6:18 AM IST
ജിദ്ദ: ഒഐസിസി. ഷറഫിയ കമ്മിറ്റി അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന കൊറോണ മേര്‍സ് വൈറസ് ബോധവത്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബുക്ക് ലെറ്റുകള്‍ വിതരണം ആരംഭിച്ചു.

അറുനൂറു തൊഴിലാളികള്‍ താമസിക്കുന്ന കിഴക്കന്‍ ജിദ്ദയിലെ അല്‍ഒഹ്ദിയ്യ ലേബര്‍ ക്യാമ്പിയാണ് ബോധവത്കരണ പത്രിക വിതരണം ചെയ്തത്. വ്യത്യസ്ത ഭാഷകളില്‍ ബഹുവര്‍ണങ്ങളില്‍ പ്രിന്റ് ചെയ്ത ബുക്ക് ലെറ്റില്‍ കൊറോണ സംബന്ധമായി ഒട്ടേറെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ രോഗ ലകഷണങ്ങള്‍, രോഗം പടരുവാനുള്ള കാരണങ്ങള്‍, രോഗം മറി കടക്കുവാനുള്ള പ്രതിവിധികള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിത്യ ജീവിതത്തില്‍ വൈറസ് തടയാന്‍ വേണ്ടി പാലിക്കേണ്ട ശുചിത്വ ശീലങ്ങള്‍, രോഗ ബാധിതരെ നേരിടേണ്ട വിധം, കൊറോണ വൈറസ് ബാധിതരായ രോഗികള്‍ക്ക് ചികില്‍സ ലഭിക്കുന്ന ആശുപത്രികള്‍, രോഗ ലക്ഷണം കണ്ടാല്‍ അറിയിക്കേണ്ട ഓഫീസുകള്‍, അധികൃതരുടെ സുപ്രധാന നിര്‍ദേശങ്ങള്‍, വെബ്സൈറ്റ്, ബന്ധപ്പെടേണ്ട നമ്പരുകള്‍ തുടങ്ങി അത്യാവശ്യം മനസിലെടുക്കേണ്ട മുഴുവന്‍ വിവരങ്ങളും അടങ്ങിയ ലഘുലേഖ ഒഐസിസി ഷറഫിയ കമ്മിറ്റിയും, അല്‍അബീര്‍ മെഡിക്കല്‍ സെന്ററും കൂടി പുറത്തിറക്കി. അതിന്റെ ആദ്യവിതരണം തലാല്‍ സ്കൂളില്‍ ഈയിടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. തുടര്‍ന്ന് എല്ലാ തൊഴിലാളി ക്യാമ്പുകളിലും ഒഐസിസി പ്രവര്‍ത്തകര്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അല്‍ഒഹ്ദിയ്യ ലേബര്‍ ക്യാമ്പില്‍ ഒഐസിസി ഹജ്ജ് സെല്‍ കണ്‍വീനര്‍ മാമദ് പൊന്നാനി കെ.കെ.മുഹമ്മദിനു ആദ്യ പ്രതി കൊടുത്തു കൊണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒഐസിസി ഷറഫിയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് കൊടശേരി നേതൃത്വം നല്‍കി. ഹിജാസ് പട്ടിയത്ത്, രഘു അടൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍