'മരം ഒരു വരം' ജിദ്ദ കൃഷി ഗ്രൂപ്പ് സംഘടിപ്പിച്ച സംഗമം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാക്കി
Monday, June 2, 2014 6:18 AM IST
ജിദ്ദ: 'മരം ഒരു വരം' പരിസ്ഥിതി ബോധവത്കരണ സന്ദേശവുമായി ഇന്നലെ ജിദ്ദ കൃഷി ഗ്രൂപ്പ് സംഘടിപ്പിച്ച സംഗമം ഖാലിദ്ബിന്‍ വലീദ് സ്ട്രീറ്റിലെ സാജാ പാര്‍ക്കിനെ ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമാക്കി. കടുത്ത ഉഷ്ണത്തെ വകവയ്ക്കാതെ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു കുടുംബ സമേതം ഒഴുകിയെത്തിയ കൃഷി സ്നേഹികള്‍ ഒത്തു ചേര്‍ന്നു ഹൃദ്യമായ സ്നേഹ സാഗരം തീര്‍ത്തത് ജിദ്ദ കൃഷി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത ഒരു സായാഹ്നമായിരുന്നു.

മരങ്ങളും കാടുകളും കുന്നുകളും മലകളും വെട്ടിയും നിലം പരിശാക്കിയും നാം ജനിച്ചു വളര്‍ന്ന നാട്ടില്‍ പരിസ്ഥിതിക്കുനേരെ നടക്കുന്ന ക്രൂരമായ കടന്നാക്രമങ്ങളില്‍ സംഗമം ഉത്കണ്ഠ രേഖപെടുത്തി. കടുത്ത ചൂടും മഴകുറവും വരള്‍ച്ചയുടെയും അനുഭവങ്ങള്‍ നമ്മേ ഇനിയും ഇരുത്തി ചിന്തിപ്പിക്കുന്നില്ലെങ്കില്‍ നാടിന്റെ അവസ്ഥ ഭാവിയില്‍ ഭയാനകമായിരിക്കുമെന്നും കൃഷിഗ്രൂപ്പ് അംഗങ്ങള്‍ ഓര്‍മപെടുത്തി. 'മരങ്ങള്‍ വെച്ചു പിടിപ്പിക്കൂ...പ്രകൃതിയെ രക്ഷിക്കൂ...' എന്ന പരിസ്ഥിതി സന്ദേശം മുസ്തഫ കെ.ടി അംഗങ്ങള്‍ക്കു കൈമാറി. ഗ്രൂപ്പിന്റെ 'മഴ വെള്ള ജല സംരക്ഷണ' സുരക്ഷാ കാമ്പയിനോടനുബന്ധിച്ചു പ്രവാസികള്‍ അവരുടെ നാട്ടിലെ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കേണ്ട നിര്‍ദ്ദേശങ്ങളും സ്വീകരിക്കേണ്ട നടപടികളും അബ്ദുള്‍ലത്തീഫ് പി.വി (കൊട്ടപ്പുറം) സദസിനെ ഓര്‍മപെടുത്തി.

മുജീബ് റഹ്മാന്‍ ചെമ്മങ്കടവു ചര്‍ച്ച നിയന്ത്രിച്ചു, അബ്ദുസമദ് കൊട്ടപ്പുറം മീറ്റ് അവലോകനം നടത്തി. ചുണ്ടക്കാടന്‍ ബിച്ചാവ, മുഹമ്മദലി ജിദ്ദ, നാസര്‍ വേങ്ങര, സുല്‍ഫിക്കര്‍ പോത്തുകല്‍, ജൈസല്‍, വീരാന്‍ കുട്ടി കൊണ്േടാട്ടി, ജാഫര്‍ ഹംസ, സാഗര്‍, ബഷീര്‍ ചേലേമ്പ്ര, ശിവപ്രസാദ് യാമ്പു, യാസിര്‍, സന കൊടി, ജുനൈസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചീഫ് അഡ്മിന്‍ ഹക്കിം ചെറുശോല ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഹനീഫ്. പി.എം (ജയ്ഹിന്ദ് ടിവി) ഫിലിപ്പിന്‍ സ്വദേശിയും അക്വോ പോണിക്ക് വിദഗ്ധനുമായ ഉസ്മാന്‍ സെര്‍മിന്റോയുടെ സാന്നിധ്യവും മീറ്റിനെ ഏറെ മികവുറ്റതാക്കി. മധുര പലഹാരവും കപ്പ കൂട്ടാനും കൊണ്ട് മീറ്റ് ഹൃദ്യമധുരമാക്കിയ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും നന്ദി അറിയിക്കുന്നു.

മീറ്റിലെ വിത്തു വിതരണവും കോവല്‍ വള്ളി വിതരണവും ജിദ്ദയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ മുതല്‍കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഷെമിം വട്ടകണ്ടത്തില്‍ നന്ദി രേഖപെടുത്തി. ജിദ്ദ കൃഷി ഗ്രൂപ്പിന്റെ കീഴില്‍ 'ഹരിത കര്‍മ്മ സേന' യുടെ പ്രവര്‍ത്തനം ആരംഭിച്ചു. പതിനാറോളം സന്നദ്ദ കര്‍ഷക ഭടന്മാരുടെ സേവനം ഇനി മുതല്‍ ജിദ്ദയിലേയും പരിസരപ്രദേശങ്ങളിലേയും കൃഷി തുടക്കാര്‍ക്കും മറ്റും ലഭ്യമാകും. മാതൃകാ കൃഷി തോട്ട നിര്‍മാണവും ടെറസ് കൃഷി പരിശീലനവും കാര്‍ഷിക ഗൈഡന്‍സും നല്‍കാന്‍ ഹരിത കര്‍മസേന കര്‍മ്മ രംഗത്തുണ്ടാവും. മെംബര്‍ഷിപ്പ് കാമ്പയിന്‍ ഈ മാസം നടക്കും. ലോഗോ പതിച്ച ടീ ഷര്‍ട്ട് പ്രവര്‍ത്തന ഫണ്ടിലേക്കു തുച്ഛമായ തുക ഈടാക്കി ആവശ്യമുള്ളവര്‍ക്ക് എത്തിക്കാനുള്ള പരിപാടിയും നടക്കുന്നുണ്ട്. ഒസ്ഫാന്‍ വിനോദയാത്ര അടുത്തു നടക്കും. വനിതകള്‍ക്കുള്ള പരിസ്ഥിതി സന്ദേശം യാമ്പു പ്രതിനിധി ഷെറിന്‍ സിവന്‍സ് നിര്‍വഹിച്ചു. വനിതാ കുട്ടികര്‍ഷകരുടെ സാന്നിധ്യം പാര്‍ക്കിനെ ഏറെ ജീവസുറ്റതാക്കി. ഭാവിയില്‍ ഇവര്‍ക്കുള്ള കാര്‍ഷിക പ്രശ്നോത്തിരികള്‍, കൃഷി പഠന ക്ളാസുകള്‍, കലാ വിരുന്നുകള്‍ എന്നിവ നടത്താനുള്ള പരിപാടികള്‍ സജീവ പരിഗണനയിലുണ്ട്.

കാര്‍ഷിക അറിവുകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം കൃഷിയേയും പരിസ്ഥിതിയേയും സ്നേഹിക്കുന്ന ഒരു നല്ലൊരു സംസ്കാരത്തെ നാട്ടിലും പ്രവാസലോകത്തും പടുത്തുയര്‍ത്താന്‍ ജിദ്ദ കൃഷി ഗ്രൂപ്പ് എന്നും മുന്നില്‍ നില്‍ക്കുമെന്നു ഓര്‍മിപ്പിക്കുന്നതായിരുന്നു ഓരോ സംഗമങ്ങളും. ഹൃസ്വകാല പ്രവര്‍ത്തനങ്ങളിലൂടെ ജിദ്ദയിലെ പ്രവാസി മനസുകളെ കീഴടക്കിയതായി ജിദ്ദ കൃഷി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെന്നു അംഗങ്ങള്‍ വിലയിരുത്തി. പ്രഥമ മീറ്റില്‍ പച്ചക്കറി പ്രോത്സാഹനത്തില്‍ മികച്ച സ്കൂളായി തെരെഞ്ഞെടുത്ത മലപ്പുറം തിരുവാലി പുന്നപ്പാല എല്‍പി സ്കൂളിനുള്ള അവാര്‍ഡ് സ്കൂള്‍ തുറന്നയുടന്‍ കൈമാറും. വിഗലാംഗ കര്‍ഷകന്‍ വേങ്ങര അരുണ്‍ കുമാറിനുള്ള ജിദ്ദ പ്രവാസി കര്‍ഷക അവാര്‍ഡ് ദാനവും ഉടന്‍ തന്നെ നടക്കും. 'ഹരിത ഭവനം വിഷമുക്ത ഭവനം' എന്ന സന്ദേശവുമായി ഷിഫാ ജിദ്ദാ പോളിക്ളീനിക്കില്‍ നടന്ന സെമിനാറിലെ നിറഞ്ഞ സദസ് കൃഷിയെ നെഞ്ചിലേറ്റുന്ന പ്രവാസികള്‍ അനുദിനം കൂടികൊണ്ടിരിക്കുന്നു എന്നു ഓര്‍മിപ്പിക്കുന്നതായിരുന്നു. മുന്‍പ്രവാസിയായിരുന്ന കൃഷിഗ്രൂപ്പ് അംഗം ഉണ്ണിമനോജിനെ ചികിത്സക്കായി അംഗങ്ങള്‍ നല്‍കിയ തുക അദ്ദേഹത്തിനു കൈമാറി. ജിദ്ദയിലെ ആയിരത്തോളം അംഗങ്ങളുള്ള തലശേരി മാഹി കൂട്ടായ്മയിലേക്കു കൃഷി സന്ദേശ ബോധവത്കരണ ക്ളാസ് നടത്താന്‍ കൃഷി ഗ്രൂപ്പിനു ക്ഷണം ലഭിക്കുകയും ആ മീറ്റില്‍ ഹക്കിം പോരൂര്‍ പ്രഭാഷണം നടത്തുകയും 50 ലേറെ പേര്‍ക്ക് സദസില്‍ വിത്തുകള്‍ കൈമാറുകയും ചെയ്തു.