സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന് മികച്ച വിജയം
Monday, June 2, 2014 6:17 AM IST
കുവൈറ്റ് സിറ്റി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന് മികച്ച വിജയം. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍നിന്ന് പരീക്ഷ എഴുതിയ കുട്ടികളാണ് കുവൈറ്റില്‍ ഏറ്റവും മികച്ച വിജയികള്‍.

സയന്‍സ് സ്ട്രീമില്‍ 97.4 ശതമാനം മാര്‍ക്ക് സഹിതം അശ്വിക് കാര്‍ത്തിക് അംപലവണനും കോമേഴ്സില്‍ 96 ശതമാനം മാര്‍ക്ക്നേടിയ സുറിന്‍ രാജേഷ് ഗന്ധിയും ഹ്യുമാനിറ്റീസില്‍ 87 ശതമാനം മാര്‍ക്ക് സഹിതം റസിയ ഫക്രുദ്ദീനുമാണ് ഒന്നാം സ്ഥാനത്ത്.

251 കുട്ടികളാണ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ പരീക്ഷ എഴുതിയത്. അവരില്‍ 97 ശതമാനം കുട്ടികളും ഫസ്റ്ക്ളാസിന് മുകളില്‍ മാര്‍ക്ക് വാങ്ങിയാണ് ജയിച്ചത്. 81 ശതമാനത്തിന് ഡിസ്റിംഗ്ഷനുണ്ട്. 34 കുട്ടികള്‍ 90 ശതമാനത്തിലേറെ മാര്‍ക്കു നേടി.

ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ എല്ലാ കുട്ടികളും ഫസ്റ്ക്ളാസിനുമീതെ മാര്‍ക്ക് കരസ്ഥമാക്കി. കംപ്യൂട്ടര്‍ സയന്‍സില്‍ 99 മാര്‍ക്കും അക്കൌണ്ടന്‍സി, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ 95 ശതമാനം മാര്‍ക്കും നേടിയവര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലുണ്ട്.

ഹിസ്ററിയില്‍ 88, ഹോം സയന്‍സില്‍ 81 ശതമാനം മാര്‍ക്കുനേടിയും സ്കൂള്‍ കുട്ടികള്‍ മുന്നിലെത്തി. കാര്യക്ഷമമായ പഠനരീതിയും പരിശീലനവുമാണ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ കുട്ടികള്‍ക്ക് ഉന്നതവിജയം ലഭ്യമാക്കാനുള്ള വഴിതുറന്നത്. സക്രിയമായ മാനേജ്മെന്റ്, അധ്യാപകരുടെ ആത്മാര്‍ഥമായ സമീപനം, രക്ഷിതാക്കളുടെ പിന്തുണ എന്നിവയെല്ലാം അതിന് സഹായം ചെയ്തുവെന്നും ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍