കുവൈറ്റില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി
Monday, June 2, 2014 6:17 AM IST
കുവൈറ്റില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശി ഉത്തമന്‍ (62) ആണ് മരിച്ചത്. അദീക്കൊ കമ്പനിയിലെ തൊഴിലാളിയാണ്.

40 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. മൃതദേഹം ശനിയാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോയതായി ഫ്രന്റ്സ് ഓഫ് കണ്ണൂരിന്റെ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍