ജിദ്ദ: ആലപ്പുഴ സ്വദേശിയും ജിദ്ദയിലെ ഒരു വര്‍ക്ഷോപ്പ് ജീവനക്കാരനുമായ വ്യക്തിയുടെ നവജാത ശിശുവിന്റെ ചികിത്സക്കാവശ്യമായ സഹായങ്ങള്‍ നല്കുവാന് സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു.
ഗര്‍ഭസ്ഥ കാലവതി പൂര്‍ത്തിയാകുന്നതിനു മുമ്പ് അമ്മയ്ക്കുണ്ടായ അസുഖത്തെതുടര്‍ന്നു എഴാം മാസം പ്രസവിച്ച കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനാല്‍ ഇന്‍കുബേറ്ററില്‍ ചികിത്സയിലാണ് ഇപ്പോള്‍. ഒരു വര്‍ഷം മുമ്പ് ഇവിടെ എത്തിയ കുടുംബം പ്രസവത്തിന് ഏപ്രില്‍ 29 ന് നാട്ടിലേയ്ക്ക് പോകുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലാണ് ഏപ്രില്‍ 17 ന് അസഹ്യമായ വേദന അനുഭവപെട്ടതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിച്ചത്. പൂര്‍ണ വളര്‍ച്ച എത്താത്ത അവസ്ഥയില്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കി. ഭാരിച്ച ചികിത്സാ ചെലവും തുടര്‍ന്ന് ചികിത്സയുടെ അപര്യാപ്തതയും വലിയ ബധ്യതയായ നിര്‍ധന കുടുംബത്തെ സഹായിക്കാനുള്ള ഒരുക്കലത്തിലാണ് ജിദ്ദയിലെ സന്നദ്ധ സംഘടനകളുടെ കുട്ടായ്മ. തുടര്‍ന്ന് ചിക്സയ്ക്ക് നാട്ടിലേയ്ക്ക് കൊണ്ടു പോകുവാനുള്ള ശ്രമത്തിലാണ്. ആവശ്യമായ സഹായത്തിനു ജിദ്ദ ഇന്ത്യന്‍ കോണ്‍സലേറ്റ് വെല്‍ഫയര്‍ വിഭാഗത്തെയും സമീപിച്ചിട്ടുണ്ട്.
ഈ കുട്ടിയെ സഹായിക്കുന്നതിനെകുറിച്ചു ആലോചിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. പി.പി. റഹീം ചര്‍ച്ചക്ക് തുടക്കം കുറിച്ചു. കെ.എം. ഷരീഫ് കുഞ്ഞ്, കെ.വി.എ ഗഫൂര്‍, അബ്ദുള്‍ മജീദ് നഹ, ഹിഫ്സു റഹ്മാന്, ഫിറോസ് മുഴപിലങ്ങാട്, അബ്ദുള്‍ റഹീം ഇസ്മായില്‍, മമ്മദു പൊന്നാനി, ഷാജഹാന് തിരുവന്തപുരം, നാസിമുദ്ദീന് ടി.പി.എ, അബൂ ഹമീദ്, എന്‍.വി. സമീര്‍, ഫസില്‍ വയലാര്‍, എം. അബ്ദുള്‍ സലാം, പി. കെ. ഉമ്മര്‍, ഉസ്മാന് ഇരുമ്പുഴി, ജാഫറലി പാലകോട്, കുഞ്ഞി മുഹമ്മദ് കോടശേരി, നസീര്‍ ബാവ കുഞ്ഞു, സിറാജുദ്ദീന് കരിമടി, എന്‍.കെ. ബഷീര്‍, പി.കെ ഉമ്മര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശറഫുദ്ദീന്‍ കായംകുളം സ്വാഗതവും യു. അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
മെഡിക്കല്‍ ഇന്‍ഷ്വറന്‍സും മറ്റു ആനുകൂല്യങ്ങളോ ഇല്ലാത്ത ഒരു സാധാരണ തൊഴിലാളിയായ ഈ പ്രവാസിയുടെ കുട്ടിയെ സഹായിക്കുന്നതിന് സന്മനസുള്ളവര് 0500442127, 0506374727, 0533289019 എന്ന നമ്പരില്‍ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍