പ്രവാസികളുടെ മക്കള്‍ക്ക് മുന്‍ഗണന
Monday, June 2, 2014 6:15 AM IST
ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടുരില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്കുള്ള ഡിഗ്രി പ്രവേശനത്തില്‍ പ്രവാസികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ടി.എ. മുനീര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മാനേജ്മെന്റ് കോട്ടയില്‍ സര്‍ക്കാര്‍ ഫീസിലാണ് പ്രവേശനം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കോഴികോട് സര്‍വകലാശാലയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എട്ടു ബിരുദ കോഴ്സുകളാണുള്ളത്. നിര്‍ധനരായ പ്രവാസികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും. ജിദ്ദയിലെ പ്രവാസികള്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച കോളജ് ഈ വര്‍ഷം മുതല്‍ വണ്ടൂര്‍ ടൌണില്‍നിന്നും അഞ്ചുകിലോ മീറ്റര്‍ അകലെയുള്ള വെളളാമ്പുറം എന്ന സ്ഥലത്തുള്ള സ്വന്തം കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ബികോം വിഭാഗത്തിലുള്ള ഫിനാന്‍സ്, കോ-ഓപ്പറേഷന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നിവര്‍ക്കുപുറമേ ബിബിഎ, ബിഎ. (ഇംഗ്ളിഷ്), ബിഎസ്സി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), ബിഎ (ട്രാവല്‍ ആന്‍ഡ് ടൂറിസം), ബിഎസ്സി (സൈക്കോളജി) എന്നീ കോഴ്സുകളാണുള്ളത്.

പരിചയ സമ്പന്നരായ അധ്യാപകരുടെ ശിക്ഷണത്തില്‍ തികഞ്ഞ അച്ചടക്കത്തോടെയാണ് ക്ളാസുകള്‍ നടക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റല്‍ സംവിധാനം അരംഭിക്കുന്നതിനും പരിപാടിയുണ്ട്. ഇംഗ്ളീഷ് ഭാഷാ പഠന ത്തിനായിയുള്ള പ്രത്യക പദ്ധതിയും ഇവിടെത്തെ പ്രത്യേകതയാണെന്നു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാക്കിര്‍ ഹുസൈന്‍ എടവണ്ണാ 0551382844, 0556602367 എന്നീ മൊബൈല്‍ നമ്പരുകളിലോ ലോശിളീ@മെവ്യമരീഹഹലഴല.രീാ എന്ന ഇമെയില്‍ വിലാസതിലോ ബന്ധപെടുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍