'മാ നിഷാദ'യുടെ കര്‍ട്ടന്‍ റൈസര്‍ മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു
Saturday, May 31, 2014 8:34 AM IST
ഷാര്‍ജ: യുഎഇയിലെ യുവദീപ്തി കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന മൂന്നാം മാനവ ചേതന യാത്രയായ 'മാ നിഷാദയുടെ' കര്‍ട്ടന്‍ റൈസര്‍ ഉദ്ഘാടനം ഷാര്‍ജയില്‍ മുന്‍ മന്ത്രി മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.

ജാതി, മത വ്യത്യാസമില്ലാതെ മനുഷ്യ സ്നേഹത്തിന്റെ പുത്തന്‍ പാത തെളിയിച്ച ആദരണീയനായ ഫാ. ഡേവിസ് ചിറമേല്‍ ജീവിച്ചിരിക്കുന്ന വിശുദ്ധന്‍ ആണെന്ന് മോന്‍സ് ജോസഫ് അഭിപ്രായപെട്ടു. സമ്മേളനത്തില്‍ ജീവന്റെ മൂല്യത്തെക്കുറിച്ച് ഫാ.ഡേവിസ് ചിറമേല്‍ മുഖ്യപ്രഭാഷണം നടത്തി.

ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം, മാര്‍ത്തോമ യുവജനസഖ്യം, വൈഎംസിഎ, വൈസ്മെന്‍, ഷാര്‍ജ സീറോ മലബാര്‍ കൊയ്നോനിയ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ മേയ് 30ന് (വെള്ളി) ഷാര്‍ജ ഇന്ത്യന്‍ എക്സിബിഷന്‍ ആന്‍ഡ് ട്രേഡ് സെന്ററില്‍ നടത്തുന്ന പരിപാടിക്കിടെ എക്യുമിനിക്കല്‍ യുവജന വേദിയുടെയും യുവദീപ്തി കെസിവൈഎമ്മിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘടാനവും നടന്നു. യുവദീപ്തി കെസിവൈഎമ്മിന്റെ ബിസിനസ് മാന്‍ അവാര്‍ഡ് ജോസ് ജോസഫ് ഏറ്റുവാങ്ങി.

ഫാ. യാക്കൂബ് ബേബി, ഫാ. ആനി സേവ്യര്‍, റവ. ഫിലിപ്പ് സി. മാത്യു, സാജന്‍ വേളൂര്‍, ജിനോ ജോസഫ്, സ്മിതോഷ് തോമസ്, ജിബു കുര്യന്‍, ജോര്‍ജ് കോലഞ്ചേരി, ജോര്‍ജ് കെ. ജോണ്‍, ജോസഫ് ചാക്കോ, ആന്റോ ഏബ്രഹാം, ബിനോജ് കൊച്ചുമ്മന്‍, ജോ കാവാലം, ബെന്നി ഡോമിനിക്, ജോമോന്‍, ജോസവിന്‍ നെല്ലിശേരി, മനോജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.