റിയാദ്: പയ്യന്നൂര്‍ സൌഹൃദവേദി റിയാദ് ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ കെ.എസ് രാജന് പുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്ത്തകന് തെന്നല മൊയ്തീന് കുട്ടിക്ക് സമ്മാനിച്ചു.
റിയാദിലെ പഴയകാല പ്രവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കെ.എസ്. രാജന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് നല്‍കുന്നത്. പയ്യന്നൂര്‍ സൌഹൃദവേദിയുടെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തെന്നല മൊയ്തീന് കുട്ടിയോടൊപ്പം റിയാദിലെ പ്രമുഖ പ്രവാസി വ്യവസായികളായ സൂരജ് പാണയില്‍ (റിയാദ് വില്ല), അഹമ്മദ് കോയ (സിറ്റി ഫ്ളവര്‍) എന്നിവരേയും ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ശിഹാബ് കൊട്ടുകാടിനേയും ആദരിച്ചു.
നാട്ടില്‍ നിന്നെത്തിയ പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും മാപ്പിള സാഹിത്യകാരനുമായ അസീസ് തായിനേരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പുരസ്കാരങ്ങള്‍ പ്രമുഖ സ്വദേശി വ്യവസായി സാമിമാന തലാല്‍ ഖാമിയില് അല്‍ ഒതൈബി വിതരണം ചെയ്തു. അസീസ് തായിനേരിയെ പി.എസ്.വി റിയാദ്, ദമാം പ്രസിഡന്റുമാരായ കെ.പി അബ്ദുള്‍ മജീദ്, ഭാസ്കരന് എന്നിവര്‍ പൊന്നാടയണിയിച്ചു.
പ്രവാസത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പി.എസ്.വി അംഗങ്ങളായ ഹരിദാസ് നമ്പ്യാര്‍, മുഹമ്മദലി, മുസ്തഫയേയും പി.എസ്.വി സജീവ പ്രവര്‍ത്തകരായ രമേഷ് കൊറ്റി, സോമശേഖരന്‍, ബിജു തായമ്പത്ത് എന്നിവരേയും പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയ പി.എസ്.വി കുടുംബാംഗങ്ങളായ മുസമ്മില മുസ്തഫ, ഷഹനാസ് അബാസ് എന്നിവരേയും തെന്നല മൊയ്തീന് കുട്ടി, അസീസ് തായിനേരി, ക്ളീറ്റസ്, സത്താര്‍, തമ്പാന് വി.വി എന്നിവര്‍ ഫലകം നല്കി ആദരിച്ചു. സനൂപ് കുമാര്‍ സ്വാഗതമാശംസിച്ചു. സാമുവല്‍, അര്‍ഷുല്‍ അഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സാംസ്കാരിക സമ്മേളനശേഷം അസീസ് തായിനേരിയുടെ ഹൃദ്യമായ ഗാനങ്ങള്‍ക്കൊപ്പം സീമാ മധു, അസര്‍ തായിനേരി, ലത്തീഫ് എന്നിവരുടെ ഗാനങ്ങളും ശിഹാബിന്റെ നേതൃത്വത്തില്‍ കേല്‍ക്കളി, ഷക്കീറും ടീമും അവതരിപ്പിച്ച ഒപ്പന, പ്രസീത് ശര്‍മ്മ, സജനന്‍ സനൂപ്, ജിഷ്ണു സനൂപ്, ഷംസിയ, ആര്യ കൃഷ്ണ, അര്ജുന് കൃഷ്ണ, യദു ശങ്കര്‍, അമാനി മുനീര്‍, ആദില്‍ മുനീര്‍, മോഹനന്, ഷംസുദ്ദീന്, സുരേഷ് കുമാര്‍, നദീം റഫീഖ്, നിസാം, സാജിത്ത് സലിം എന്നിവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജയപ്രകാശ്, ഹരീഷ് കാന, മഹേഷ് കൊടിയത്ത്, ജിജു, ദീപക്, കൃഷ്ണന്, അഷ്റഫ്, ഹമീദ് ഉദിനൂര്‍, സതീശന്, സുരേഷ്, അബ്ദുള്‍ സമദ്, അനിരുദ്ധന്, മുഹമ്മദ് സുഹൈല്‍, രാജീവന് ദമാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കെ.എസ്. രാജനേയും പയ്യന്നൂരിനേയും തെന്നല മൊയ്തീന് കുട്ടിയുടെ പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള ഡോക്കുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സോമശേഖരന്‍ നന്ദി രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍