സിബിഎസ്ഇ 12-ാം ക്ളാസ് ഫലം: പെണ്ടകുട്ടികള്‍ മുന്നില്‍
Friday, May 30, 2014 3:12 AM IST
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ 12-ാം ക്ളാസ് ഫലത്തില്‍ പെണ്ടകുട്ടികള്‍ക്കു മികച്ച വിജയം. ആകെ വിജയ ശതമാനം 82.66. ഇതില്‍ പെണ്ടകുട്ടികളുടേത് 88.52 ശതമാനവും ആണ്ടകുട്ടികളുടേത് 78.27 ശതമാനവുമാണ്. വിജയത്തില്‍ ഏറ്റവും മുന്നില്‍ 94.26 ശതമാനവുമായി തിരുവനന്തപുരം റീജിയണാണെന്നും ഇന്നലെ ഡല്‍ഹി, ഡെറാഡൂണ്ട റീജണുകളിലെ ഫല പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയ പ്രസ്താവനയില്‍ സിബിഎസ്ഇ പറഞ്ഞു. വിജയശതമാനം ഈ വര്‍ഷം കഴിഞ്ഞവര്‍ഷത്തേതിനെക്കാള്‍ അല്പം കൂടിയിട്ടുണ്ട്.

ചെന്നൈ, തിരുവനന്തപുരം റീജണുകളിലെ ഫലം കഴിഞ്ഞ 26നും അജ്മീര്‍, അലഹാബാദ്, ഭുവനേശ്വര്‍, ഗോഹട്ടി, പഞ്ചകുള, പാട്ന റീജണുകളിലെ ഫലം കഴിഞ്ഞദിവസവും പ്രഖ്യാപിച്ചിരുന്നു.