കൊല്ലം സ്വദേശിയെ കാണാനില്ലെന്ന് പരാതി
Thursday, May 29, 2014 8:44 AM IST
ജിദ്ദ: ജിദ്ദ അല്‍ഖുംറ ഇഖാഫ് ഗാര്‍മെന്റ്സിലെ ജോലിക്കാരനായ കൊല്ലം ജില്ലയിലെ ഓയൂര്‍ പാലക്കോടന്‍ ഫിറോസ് സുഹറ ബീവി എന്ന ഫിറോസിനെ (44) മേയ് 23 മുതല്‍ കാണാനില്ലെന്ന് കാണിച്ച് കമ്പനി അധികൃതര്‍ ജിദ്ദ പോലീസില്‍ പരാതി നല്‍കി.

മദീനയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഉമര്‍ഖാന്‍ ബിനുവും ഫിറോസിന്റെ കൂടെ ജോലി ചെയ്യുന്നവരും കാണാതായതു മുതല്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി വരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉമര്‍ഖാന്‍ ബിനു (0554123131), ഗഫൂര്‍ വാഴക്കാട് (0559623210) എന്നിവരെ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍