നിരപ്പിന്റെ ശുശ്രൂഷ വിശ്വാസികള്‍ ഏറ്റെടുക്കണം
Thursday, May 29, 2014 8:41 AM IST
അബുദാബി: അന്യര്‍ നമ്മില്‍ ഏല്‍പ്പിച്ച മുറിവുകളുമായി അനുരഞ്ജനപ്പെടുന്നതാണ് നിരപ്പിന്റെ ശുശ്രൂഷയുടെ ആദ്യ പടിയെന്ന് റവ. സാം കോശി. ക്രിസ്തുവുമായുള്ള ബന്ധത്തില്‍ ജീവിക്കാന്‍ അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷ ഏറ്റെടുക്കാന്‍ വിശ്വാസികള്‍ തയാറാകണം. അബുദാബി മാര്‍ത്തോമ ഇടവകയില്‍ നടന്ന ഏകദിന ധ്യാന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സഹവികാരി റവ. ഐസക് മാത്യു, വൈസ് പ്രസിഡന്റ് എം.സി. വര്‍ഗീസ്, കണ്‍വീനര്‍ സാമുവല്‍ സഖറിയ, ജോര്‍ജ് സി. മാത്യു, സിമി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് അബുദാബി മാര്‍ത്തോമ യുവജന സഖ്യം പ്രവര്‍ത്തകര്‍ തയാറാക്കിയ ലഘുനാടകം അവതരിപ്പിച്ചു. അനില്‍ സി. ഇടിക്കുള രചനയും, മാത്യൂസ് പി. ജോണ്‍ സംഗീതവും നിര്‍വഹിച്ച തീം സോംഗ് (വേലാല ീിഴ) ഗായകസംഘം ആലപിച്ചു.