കെഎസ്സി വനിതാവിഭാഗം പ്രവര്‍ത്തനോദ്ഘാടനം മേയ് 29ന്
Thursday, May 29, 2014 8:41 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ 2014-15 പ്രവര്‍ത്തനവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മേയ് 29 ന് (വ്യാഴം) രാത്രി 8.30 ന് കെഎസ്സി അങ്കണത്തില്‍ നടക്കും. പ്രശസ്ത സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, വിവിധ കലാ പരിപാടികള്‍, വനിതകള്‍ അവതരിപ്പിക്കുന്ന ഗിരീഷ് ഗ്രാമികയുടെ 'ഷോ' നാടകം എന്നിവയും ഉണ്ടായിരിക്കും.

കെഎസ്സി ഇന്‍ഡോര്‍ സ്പോര്‍ട്സ്

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍ഡോര്‍ സ്പോര്‍ട്സ് മേള മേയ് 30ന് വൈകുന്നേരം നാലിന് കെഎസ്സി അങ്കണത്തില്‍ നടക്കും. കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ കെഎസ്സി ഓഫീസുമായി ബന്ധപെട്ട് പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള