ഹജ്ജ് കര്‍മത്തിന് നാലുമാസം മുമ്പുതന്നെ ടെന്റുകളുടെ വിതരണം പൂര്‍ത്തിയായി
Thursday, May 29, 2014 8:39 AM IST
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ടെന്റുകളുടെ വിതരണം പൂര്‍ത്തിയായതായി ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ബിന്‍ ഹജ്ജാര്‍ അറിയിച്ചു. ഇതാദ്യമായാണ് ഹജ്ജ് കര്‍മത്തിന് നാലു മാസം മുമ്പ് തന്നെ ടെന്റുകളുടെ വിതരണം പൂര്‍ത്തിയാക്കുന്നത്. അവസാന വേളയില്‍ ടെന്റുകള്‍ അനുവദിക്കുന്നതുമൂലം പല കമ്പനികളും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തെ തന്നെ ടെന്റുകള്‍ അനുവദിച്ചത്.

സേവനങ്ങള്‍ നല്‍കുന്നതിന് ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുമായി ഹജ്ജ് കമ്പനികള്‍ കരാറുണ്ടാക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഹജ്ജ് മന്ത്രാലയത്തിന്റെ രേഖകളെല്ലാം ഇലക്ട്രോണിക്വത്കരിച്ചു കഴിഞ്ഞു. തീര്‍ഥാടകരുടെ സേവനത്തിന് സരിക്കു ആശുപത്രികള്‍ ഏര്‍പ്പെടുത്തുമുെം അദ്ദേഹം അറിയിച്ചു.

ഇത്തവണ നേരത്തെ ടെന്റുകള്‍ നല്‍കിയതിനാല്‍ ആഭ്യന്തര കമ്പനികള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഹജ്ജ് വേളയില്‍ അമിത ചാര്‍ജ് ഈടാക്കിയ ചില കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്്. 52ഓളം ആഭ്യന്തര ഹജ്ജ് കമ്പനികള്‍ക്കെതിരേയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. ഇതുസംബന്ധിച്ച ശിപാര്‍ശകളടങ്ങിയ ഫയലുകള്‍ പ്രത്യേക സമിതിക്ക് കൈമാറിയിട്ടുണ്െടന്നും മന്ത്രി വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍