കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി സ്വീകരിച്ചു
Wednesday, May 28, 2014 6:41 AM IST
കുവൈറ്റ് : നിര്‍മാണം പുരോഗമിക്കുന്ന ശദാദിയ യൂണിവേഴ്സിറ്റി കെട്ടിട പരിസരത്ത് രണ്ടു തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ടു ദിവസം മുമ്പ് വിദ്യാഭ്യാസ മന്ത്രി അഹ്മദ് മുലൈഫി സമര്‍പ്പിച്ച രാജി കത്ത് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് സ്വീകരിച്ചു.

അമീര്‍ ഷേഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് മുലൈഫിയുടെ രാജി സ്വീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍