പഞ്ചഗുസ്തി മത്സരം സംഘടിപ്പിക്കുന്നു
Wednesday, May 28, 2014 6:41 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി മേറ്റ്സ് ഓഫ് കുവൈറ്റ് രണ്ടാമത് പഞ്ചഗുസ്തി മത്സരം മേയ് 30ന് (വെള്ളി) യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടത്തുമെന്ന് സംഘാടകര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

വ്യത്യസ്ത കിലോ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ സ്കൂള്‍ പഞ്ചഗുസ്തി മത്സരവും ഇതിനോടൊപ്പം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിജയികള്‍ക്ക് ടോഫി, സര്‍ട്ടിഫിക്കറ്റ്, മെഡല്‍, കാഷ് അവാര്‍ഡ് എന്നിവ ലഭിക്കും. കൂടാതെ മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും.

പ്രസ്തുത പരിപാടിയില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ മത്സരവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: 66782913, 66981434, 66341181.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍