കഅ്ബ കഴുകല്‍ നാളെ
Wednesday, May 28, 2014 6:37 AM IST
മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് വ്യാഴാഴ്ച നടക്കും. സൌദി ഭരണാധികാരി അബ്ദുള്ള രാജാവിനുവേണ്ടി മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുള്ള ചടങ്ങിന് മോല്‍നോട്ടം വഹിക്കും. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മസ്ജിദുല്‍ ഹറാം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് നാസിര്‍ ഖുസൈം, കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുക്കാരന്‍, അമീറുമാര്‍, മന്ത്രിമാര്‍, പണ്ഡിതന്മാര്‍, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മത്തേരം ഊദും റോസാപൂ വാട്ടറും കലര്‍ത്തിയ സംസമുപയോഗിച്ചാണ് കഅ്ബയുടെ അകവും ചുമരുകളും കഴുകുകയെന്ന് ഇരുഹറം കാര്യാലയ അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍