ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനു മികച്ച വിജയം
Tuesday, May 27, 2014 8:13 AM IST
ജിദ്ദ: പരീക്ഷ എഴുതിയ 820 കുട്ടികളെയും വിജയത്തിലേക്ക് എത്തിച്ചതോടൊപ്പം 43 കുട്ടികളുടെ മുഴുവന്‍ എപ്ളസ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനു അഭിമാനമായി.

ഇതില്‍ ഡുഴൃമറമശീിേ ന്റെ പിന്തുണ ഇല്ലാതെതന്നെ എല്ലാ വിഷയത്തിലും എ പ്ളസ് വാങ്ങി ഒന്നാം സ്ഥാനത് എത്തിയ താരങ്ങളാണ് ളമൃശിെ മവാലറ ിശംമ, ടവമൃമ്മിമി, അസവെമ്യ ടവമവെശ, ഖീലഹ ഖീവി എന്നിവര്‍.

അലൃീിമൌശേരമഹ ഋിഴശിലലൃ എന്ന ലക്ഷ്യം മനസില്‍ കണ്ടാണ് എമൃശിെ അവാലറ പത്താം ക്ളാസില്‍ ഉന്നത വിജയം നേടിയത്. ആലപ്പുഴ സ്വദേശി നിവാസ് അഹമ്മദിന്റെയും പ്രവാസി എഴുത്തുകാരി റുബീന നിവാസിന്റെയും മകനായ ഫര്‍സീന്‍ മെഡിസിനു പഠിച്ചുകൊണ്ടിരികുന്ന തന്റെ സഹോദരനില്‍ നിന്ന് വ്യത്യസ്തമായൊരു മേഖലയാണ് ലക്ഷ്യമിടുന്നത് .

പഠിച്ച ക്ളാസുകളിലെല്ലാം ഒന്നാമനായി വന്ന തമിഴ്നാട് സ്വദേശി ശരവണന്‍ പത്താം ക്ളാസിലും പതിവ് തെറ്റിച്ചില്ല. ജിദ്ദയിലെ സലൈന്‍ വാട്ടര്‍ കോര്‍പ്പറേഷന്‍ കമ്പനിയില്‍ വെല്‍ഡിംഗ് ഫോര്മാന്‍ ആയി ജോലി ചെയ്യുന്ന രമേഷിന്റെയും മനോഹരിയുടെയും ഏക മകന് പ്ളസ്ടുവിനു ശേഷം കെമിക്കല്‍ എന്‍ജിനിയറാവാനാണ് താല്പര്യം.

പത്താം ക്ളാസില്‍ തുടക്കം മുതല്‍ എ പ്ളസ് മാത്രം വാങ്ങിയിരുന്ന ജോയല്‍ തോമസ് ഫൈനലിലും അതു നിലനിര്‍ത്തി. ചമളരലഹ കമ്പനിയില്‍ ജോലി ചെയ്യുന്ന തോമസിന്റെയും മെറീനയുടെയും മകന് എന്‍ജിനിയര്‍ ആകാന്‍ ആണ് മോഹം എംബിബിഎസിന് പഠിക്കുന്ന സഹോദരി കൂടി ഉണ്ട് പത്തനംതിട്ടകാരനായ ജോയലിന്.

കംപ്യൂട്ടര്‍ എന്‍ജിനിയറാകണം എന്നാന്നു അക്ഷയ് ശശി കുമരിന്റെയും ആഗ്രഹം .ക്ളാസില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ അപ്പപ്പോള്‍ പഠിച്ചതിനാലാണ് എല്ലാ വിഷയത്തിലും എ പ്ളസ് നേടാന്‍ ആയതെന്ന് അക്ഷയ് പറഞ്ഞു. കോഴിക്കോട് സ്വദേശി ശശി കുമാറിന്റെയും ലിയാ ശശിയുടെയും മകനായ അക്ഷയ് അഞ്ചാം ക്ളാസില്‍ പഠിക്കുന്ന ഇരട്ടകളായ സഹോദരിയും സഹോദരനും ഉണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍