സമസ്ത നേതാക്കള്‍ക്ക് മേയ് 28ന് റിഫയില്‍ സ്വീകരണം
Tuesday, May 27, 2014 8:10 AM IST
മനാമ: സന്ദര്‍ശനാര്‍ഥം ബഹ്റൈനിലെത്തിയ കോഴിക്കോട് വലിയകാളി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ ബാപ്പു മുസ്ലിയാര്‍, എസ്കെഎസ്എസ്എഫ് മുന്‍ വര്‍ക്കിംഗ് സെക്രട്ടറി സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക് മേയ് 28ന് (ബുധന്‍) രാത്രി 8.30 ന് മജ്ലിസു തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്റസയിലെ പാണക്കാട് സയിദ് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക് സമീപം) സ്വീകരണം നല്‍കുമെന്നു സമസ്ത റിഫ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.