അങ്കമാലി പ്രവാസി അസോസിയേഷന്റെ 'പിക്നിക് 2014' മേയ് 30ന്
Tuesday, May 27, 2014 6:31 AM IST
കുവൈറ്റ്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈറ്റ് നാലാമത് പിക്നിക് മേയ് 30ന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ റിഗായ് ഗാര്‍ഡനില്‍ നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി കായിക മത്സരങ്ങളും ഏരിയ തിരിച്ച് വനിതകളുടെയും പുരുഷന്മാരുടേയും വടംവലി മത്സരവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേക്കന്‍ ജോസഫ് 99776185, നിജി പൈലി 96965425, സജീവ് പോള്‍ 96644126.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്