സമസ്ത നേതാക്കള്‍ക്ക് മുഹറഖില്‍ സ്വീകരണം
Tuesday, May 27, 2014 6:25 AM IST
മനാമ: സന്ദര്‍ശനാര്‍ഥം ബഹ്റൈനിലെത്തിയ കോഴിക്കോട് വലിയകാളി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ ബാപ്പു മുസ്ലിയാര്‍, എസ്കെഎസ്എസ്എഫ് മുന്‍ വര്‍ക്കിംഗ് സെക്രട്ടറി സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക് ചൊവ്വാഴ്ച രാത്രി 10ന് മുഹറഖ് എനുല്‍ ഹുദാ മദ്രസാ ഹാളില്‍ സ്വീകരണം നല്‍കുമെന്നു സമസ്ത മുഹറഖ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.