'കോര്‍പറേറ്റുകളുടെ സഹായത്തോടെ അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ ഭരണം കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കും'
Tuesday, May 27, 2014 6:24 AM IST
മക്ക: കോണ്‍ഗ്രസിന്റെ ജനദ്രോഹ നയങ്ങളോടുള്ള പ്രതിഷേധമാണ് ബിജെപിക്കു ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടി കൊടുത്തതെന്നും ബിജെപിയുടെയും കോണ്‍ഗ്രസിന്റേയും സമ്പത്തിക നയങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതുകൊണ്ടും ഭരണം മാറിയതുകൊണ്ടും സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് അറുതി വരില്ലന്നും മറിച്ച് കോര്‍പറേറ്റുകളുടെ സഹായത്തോടെ അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ ഭരണം കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുമെന്നും നവോദയ മക്ക ഏരിയ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

നവോദയ മക്ക ഏരിയ കമ്മിറ്റി ട്രഷറര്‍ കെ.എം. മുഹമ്മദ് ബഷീര്‍ നിലമ്പൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നവോദയ മക്ക ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച്. ഷിജു പന്തളം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി ഭാരവാഹികളായ ഷിഹാബുദ്ദീന്‍ കോഴിക്കോട്, പി.എ.ഷാഹുല്‍ ഹമീദ് വടക്കുംചേരി, കെ.പി.റഷീദ് വടകര, എസ്.പി. നവാസ് കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഫീഖ് കോട്ടയ്ക്കല്‍ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് ഇഖ്ബാല്‍ മണക്കാടന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍