പ്രവാസികള്‍ക്കു നേത്രചികിത്സാ പദ്ധതി
Tuesday, May 27, 2014 3:59 AM IST
കൊച്ചി: പ്രവാസി മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി എറണാകുളം പാലാരിവട്ടത്തെ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ സൌജന്യ സമഗ്ര നേത്രചികിത്സാ പദ്ധതി ആവിഷ്കരിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സമ്പൂര്‍ണ നേത്രപരിശോധന സൌജന്യമായി നല്‍കും.

ഗള്‍ഫ്നാടുകളിലെ കാലാവസ്ഥയുടെയും മറ്റും പ്രത്യേകത മൂലമുണ്ടാകുന്ന തിമിരവും ഗ്ളോക്കോമയും മറ്റു നേത്രരോഗങ്ങളും വ്യാപകമാവുന്ന പശ്ചാത്തലത്തിലാണു പദ്ധതി ആരംഭിക്കുന്നത്. അബുദാബി ആസ്ഥാനമായ യോശുവാ ചാരിറ്റബിള്‍ ട്രസ്റിന്റെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ശസ്ത്രക്രിയകള്‍ക്കും മറ്റു ചികിത്സകള്‍ക്കും ഇളവുണ്ടാകും.

ഡോ. ടോണി ഫെര്‍ണാണ്ടസിനൊപ്പം, ഡോ. ഫ്രെഡി സൈമണ്‍ ഫെര്‍ണാണ്ടസ്, ഡോ. സുചിത്ര രാമാനന്ദം, ഡോ. സ്മിത റാണി സിറിയക് തുടങ്ങിയ വിദഗ്ധരുടെ സേവനവും പദ്ധതിക്കുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2346445, 9744600092 എന്നീ നമ്പറുകളില്‍ വിളിക്കണം.