കുവൈറ്റ് കെഎംസിസി: ഷറഫുദ്ധീന്‍ കണ്ണേത്ത് വീണ്ടും പ്രസിഡണ്ട്, ബഷീര്‍ ബാത്ത ജനറല്‍ സെക്രട്ടറി
Monday, May 26, 2014 5:30 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി ദേശീയ കമ്മിറ്റി പ്രസിഡണ്ടായി ഷറഫുദ്ധീന്‍ കണ്ണേത്ത്(മലപ്പുറം) വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. ബഷീര്‍ ബാത്ത(കോഴിക്കോട്) ജനറല്‍ സെക്രട്ടറിയും എച്ച്. ഇബ്രാഹിംകുട്ടി(ആലപ്പുഴ) ട്രഷററുമാണ്. സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉപദേശക സമിതി ചെയര്‍മാനാണ.് സംസ്ഥാന മുസ്ളിം ലീഗ് പ്രതിനിധി ഇബ്രാഹിം എളേറ്റില്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ഭാരവാഹികളായി കെ ടി പി അബ്ദുറഹിമാന്‍, ഫാറൂഖ് ഹമദാനി, അബ്ദുല്‍ അസീസ് വലിയകത്ത്, പി വി ഇബ്രാഹിം (വൈസ് പ്രസിഡണ്ടുമാര്‍) ഗഫൂര്‍ വയനാട്, മുഹമ്മദ് അസ്ളം കുറ്റിക്കാട്ടൂര്‍, ഹബീബുള്ള മുറ്റിച്ചൂര്‍, ഇസ്മായില്‍ ബേവിഞ്ച (ജോയന്റ് സെക്രട്ടറിമാര്‍) തെരെഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അഷ്റഫ് എഞ്ചിനീയര്‍ ഓഡിറ്ററാണ്. ഉപദേശക സമിതി അംഗങ്ങളായി സയ്യിദ് ഗാലിബ് അല്‍ മഷ്ഹൂര്‍ തങ്ങള്‍, എ.കെ മഹമൂദ്, പി എ റഷീദ്, ടി ടി സലീം എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

ഇത് മൂന്നാം തവണയാണ് ഷറഫുദ്ധീന്‍ കണ്ണേത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെടുന്നത്. കേരള സംസ്ഥാന പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറാണ.് എം എസ് എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച ഷറഫുദ്ധീന്‍ കുവൈത്ത് കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറി, ദേശീയ കമ്മിറ്റി ജോയന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഷീര്‍ ബാത്ത ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണയാണ്. രണ്ടുതവണ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എച്ച് ഇബ്രാഹിം കുട്ടി ട്രഷററായി തെരെഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണയാണ്. വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍