റിവ ധനസഹായം നല്‍കി
Monday, May 26, 2014 5:27 AM IST
റിയാദ്: വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ റിവ അംഗവും വഴിക്കടവ് പഞ്ചായത്തിലെ വെള്ളക്കട്ട സ്വദേശിയുമായ മുരിയന്‍ കണ്ടത്തില്‍ മുരളിയുടെ അടയന്തിര ശസ്ത്രക്രിയക്കായി സംഘടനയുടെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും 50,000 രൂപ ധനസഹായം നല്‍കി. അവധിക്കായി നാട്ടില്‍ പോയ മുരളിക്ക് അവിടെ വെച്ച് ഹൃദയാഘാതമുണ്ടാവുകയും ആശുപത്രിയില്‍ നിന്നും അടിയന്തിര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിക്കുകയുമായിരുന്നു. നിരാലംബ കുടുബം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് റിവ സഹായമെത്തിക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡണ്ട് സൈനുല്‍ ആബിദ് പറഞ്ഞു.

സഹായധനം മുരളിയുടെ കുടുംബത്തിലെത്തിക്കുന്നതിനായി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ സുരേഷ് വലിയപുരക്കലിന് കൈമാറി. ചടങ്ങില്‍ റിവ ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ സ്വാഗതവും അബൂബക്കര്‍ വെള്ളക്കട്ട നന്ദിയും പറഞ്ഞു. ജിയോ പൂവ്വത്തിപ്പൊയില്‍ അന്‍സര്‍ ചരലന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍